kids-corner

നിഷ്കളങ്കമായ മനസാണ് കുട്ടികളുടേത്. അതുകൊണ്ട് തന്നെ തന്റെ മിത്രമാരാണെന്നോ ശത്രുവാരണെന്നോ കുഞ്ഞുമനസുകൾക്ക് അറിയില്ല. പറഞ്ഞുവരുന്നത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയെക്കുറിച്ചാണ്. മനുഷ്യനെ കണ്ടാൽ സ്വയരക്ഷയ്ക്ക് വേണ്ടി മുള്ള് തെറിപ്പിക്കുന്ന മുള്ളൻപന്നിയുടെ വീഡിയോ ആണ് ഇപ്പോൾ ചർച്ചയാകുന്നത്. ഒരു കൊച്ചു കുട്ടിയുടെ താളത്തിന് അനുസരിച്ച് നടന്നുനീങ്ങുന്ന മുള്ളൻപ്പന്നിയെ ആണ് ദൃശ്യങ്ങളിൽ താരമാകുന്നത്.

ഒരു കൊച്ചു കുട്ടി റോഡിലൂടെ നടക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ. കുട്ടിയുടെ താളത്തിന് അനുസരിച്ച് പിന്നാലെ നടക്കുകയാണ് മുളളൻപ്പന്നി. കുട്ടി ഓടുമ്പോൾ അതിനനുസരിച്ച് മുളളൻപ്പന്നിയും ഓടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പർവീൺ കാസ്‌വാൻ ഐ.എഫ്.എസ് ആണ് ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. മുന്നോട്ട് നടന്നതിന് ശേഷം കുട്ടി നിൽക്കുകയും വന്ന വഴി തിരിച്ചു നടക്കുന്നുമുണ്ട്. അനുസരണയുളള ജീവിയെപ്പോലെ കുട്ടിയുടെ പാത പിന്തുടർന്ന് മുളളന്‍പ്പന്നിയുടെ തിരിച്ചുപോകുന്നിടത്താണ് വീഡിയോ അവസാനിക്കുന്നു. എന്തായാലും വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.

Deep down we all are same. A little boy and his porcupine friend taking a walk. Though hugging a porcupine can be dangerous. Sent by a friend. pic.twitter.com/1DMf1Xeg25

— Parveen Kaswan, IFS (@ParveenKaswan) January 17, 2020