caa-

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് നടക്കുന്ന വിദ്യാർത്ഥി സമരങ്ങൾ ഏറ്റെടുക്കില്ലെന്ന് സി.പി,​എം കേന്ദ്രകമ്മിറ്റി. എന്നാൽ വിദ്യാർത്ഥി സമരങ്ങൾക്ക് പിന്തുണ നൽകുമെന്നും സമരത്തിനെതിരെ ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ സഹായത്തിന് ഇടപെടുമെന്നും കേന്ദ്രകമ്മിറ്റി അറിയിച്ചു.

പൗരത്വനിയമഭേദഗതിക്കെതിരെ രാഷ്ട്രീയപാർട്ടികളുടെ പിൻബലമില്ലാതെയാണ് വിദ്യാർത്ഥികളും യുവാക്കളും തെരുവിലിറങ്ങിയത്. അത്തരം സമരങ്ങ88 ആ നലിയിൽ നടക്കട്ടെയെന്നും അത് ഏറ്റെടുക്കേണ്ടതില്ലെന്നും കേന്ദ്കകമ്മിറ്റി അഭിപ്രായപ്പെട്ടു. എന്നാൽ വിദ്യാർത്ഥി സമരങ്ങൾക്ക് പിന്തുണ നൽകും. ഇത്തരം സമരങ്ങളെ രാഷ്ട്രീയവത്കരിക്കുന്നത് സമരത്തിന്റെ പൊതുലക്ഷ്യത്തെ ബാധിക്കുമെന്ന് കമ്മിറ്റി ചർച്ച ചെയ്തു.

കേരളം, ബംഗാൾ എന്നിവിടങ്ങളിൽ പൗരത്വനിയമത്തിനെതിരെയുള്ള സമരത്തിന്റെ നായകസ്ഥാനം ഏറ്റെടുക്കാൻ കഴിഞ്ഞു. എന്നാൽ ത്രിപുരയിൽ സമരം വേണ്ടരീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ലെന്നും കമ്മിറ്റി വിലയിരുത്തി.