ഞാൻ സ്റ്റീവ് ലോപ്പസ് എന്ന രാജീവ് രവി ചിത്രത്തിലൂടെ മലയാളത്തിൽ ശ്രദ്ധ നേടിയതാരമാണ് അഹാന കൃഷ്ണകുമാർ. അഹാന പ്രധാന വേഷത്തിലെത്തിയ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രവും ഹിറ്റായിരുന്നു. ടൊവീനോയുടെ നായികയായി കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ലൂക്കയും മികച്ച് പ്രേക്ഷബിപ്രായ നേടിയ ചിത്രമാണ്.. സോഷ്യൽ മീഡിയയിലും സജീവമാമ് താരം, കഴിഞ്ഞ ദിവസം ചെന്നൈ ബസന്ത് നഗർ ബീച്ചിൽ നൃത്തമാടുന്ന വീഡിയോയും അഹാന പങ്കുവച്ചിരുന്നു.. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് അഹാനയും സഹോദരിമാരും മാലിദ്വീപിൽ വെക്കേഷൻ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ്.
കടലിൽ മുങ്ങിക്കുളിക്കുന്നതിന്റേയും നീന്തുന്നതിന്റേയും നിരവധി ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. അഹാനയുടെ ഇൻസ്റ്റഗ്രാം സ്റ്റോറീസും മാലിദ്വീപ് വിശേഷങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സഹോദരിമാരായ ഇഷാനി, ദിയ എന്നിവർക്കൊപ്പമാണ് താരം മാലിദ്വീപിൽഎത്തിയത്.
ഞാന്‍ സ്വപ്‌നം കാണുകയാണോ എന്ന അടിക്കുറിപ്പിലാണ് താരം മനോഹരമായ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
മാലിദ്വീപിലെ സൂര്യോദയവും താരം ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്. ഇഷാനിയും ദിയയും ഇൻസ്റ്റഗ്രാമിൽ വെക്കേഷൻ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.