തിരുവനന്തപുരം: പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം വിളപ്പിൽ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ഇന്ന് രാവിലെ എട്ടിന് മന്ത്രി കെ.കെ. ശൈലജ നിർവഹിക്കും. ഐ.ബി. സതീഷ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. അടൂർ പ്രകാശ് എം.പി, ദേശീയ ആരോഗ്യ ദൗത്യം ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.ആർ.എൽ. സരിത എന്നിവർ പങ്കെടുക്കും.