google

ന്യൂയോർക്ക്: ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്ര് ആദ്യമായി ഒരുലക്ഷം കോടി ഡോളർ മൂല്യമുള്ള കമ്പനികളുടെ പട്ടികയിൽ ഇടംപിടിച്ചു. കഴിഞ്ഞവാരം ഓഹരിവില 0.8 ശതമാനം ഉയർന്ന് 1,450.16 ഡോളറിൽ എത്തിയതോടെയാണ് ആൽഫബെറ്രിന്റെ മൂല്യം ഈ നാഴികക്കല്ല് പിന്നിട്ടത്.

1.80 ലക്ഷം കോടി ഡോളർ മൂല്യവുമായി സൗദി അറേബ്യയുടെ ദേശീയ എണ്ണക്കമ്പനിയായ സൗദി ആരാംകോയാണ് ലക്ഷം കോടി ഡോളർ ക്ളബ്ബിനെ നയിക്കുന്നത്. ആപ്പിൾ, മൈക്രോസോഫ്‌റ്ര് എന്നിവയാണ് ക്ളബ്ബിൽ ഇടമുള്ള മറ്ര് അമേരിക്കൻ കമ്പനികൾ. ആപ്പിളിനെ 1.38 ലക്ഷം കോടി ഡോളറും മൈക്രോസോഫ്‌റ്രിന് 1.27 ലക്ഷം കോടി ഡോളറുമാണ് മൂല്യം. ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോൺ, കഴിഞ്ഞവർഷം ലക്ഷം കോടി ഡോളർ മൂല്യത്തിന് സമീപത്തെത്തിയിരുന്നു. നിലവിൽ 93,110 കോടി ഡോളറാണ് കമ്പനിയുടെ മൂല്യം.