parvathy-

കൊച്ചി : മലയാളികൾ പുറമേ സമ്മതിച്ചുതരില്ലെങ്കിലും ഇസ്ലാമോഫോബിയ കേരളത്തിലുമുണ്ടെന്ന് നടി പാർവതി തിരുവോത്ത്. തങ്ങളുടെ പക്ഷപാതിത്വവും ഭയങ്ങളുമൊക്കെ കേരളത്തിന് പുറത്തുള്ളവരെപ്പോലെ മലയാളികൾ അംഗീകരിച്ച് കൊടുക്കില്ല. കേരളത്തിലെ രാഷ്ട്രീയ സംവാദങ്ങളിൽ അവയൊക്കെ മൂടുപടം അടിഞ്ഞാണ് പ്രത്യക്ഷപ്പെടാറെന്നും പാർവതി പറഞ്ഞു.

കേന്ദ്ര സർക്കാരിനെതിരെ പ്രതികരിക്കുമ്പോൾ അനേകം മെസേജുകൾ തനിക്ക് ലഭിക്കാറുണ്ടെന്നും പാർവതി പറയുന്നു. ഡൽഹിയിൽ നടക്കുന്ന കാര്യങ്ങളോടേ നിങ്ങൾക്ക് താത്പര്യമുള്ളൂവെന്നും കേരളത്തിൽ എന്തുതന്നെ സംഭവിച്ചാലും പ്രതികരിക്കില്ല. കേരളം മറ്റെല്ലാത്തിൽ നിന്നും വേർപെട്ട് നില്‍ക്കുന്നു എന്ന രീതിയിലാണ് ഈ മെസേജുകളെന്ന് പാർവതി പറയുന്നു.

മുൻപുണ്ടായിരുന്ന മൂടുപടങ്ങൾ മലയാളികള്‍ ഉപേക്ഷിച്ചുതുടങ്ങിയെന്ന തോന്നലാണ് തനിക്കിപ്പോൾ ഉള്ളതെന്നും പാർവതി പറയുന്നു. 'ഇസ്ലാമോഫോബിയ ഇവിടെയുമുണ്ടെന്ന് പലരും സമ്മതിച്ചുതരില്ല. പക്ഷേ അത് ഇവിടെയും ഉണ്ട് എന്നതാണ് സത്യം. അതിന്റെ അളവ് കൂടുതലുമാണ്.' തന്നെ സംബന്ധിച്ച് ഇത്തരം ചിന്തകളൊക്കെ വ്യക്തിപരം കൂടിയാണെന്ന് പാർവതി പറയുന്നു