kohli-finch

ഇന്ത്യ- ആസ്ട്രേലിയ മൂന്നാം ഏകദിനം ഇന്ന്

ജയിക്കുന്നവർക്ക് കിരീടം

ബംഗളൂരു: ഇന്ത്യയും ആസ്ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയിലെ നിർണായകമായ മൂന്നാമത്തെയും അവസാനത്തേയും മത്സരം ഇന്ന് ബംഗളുരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കും. ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം. വാങ്കഡേയിലെ ആദ്യ മത്സരത്തിലെ പത്ത് വിക്കറ്റിന്റെ തോൽവിക്ക് ഇന്ത്യ രാജ് കോട്ടിൽ വെള്ളിയാഴ്ച തകർപ്പൻ ജയം നേടി ആസ്ട്രേലിയയോട് പകരം വീട്ടിയിരുന്നു. ഇന്ന് നടക്കുന്ന നിർണായക മത്സരത്തിൽ വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാനും.

കപ്പടിക്കാൻ ഇന്ത്യ

ആസ്ട്രേലിയയോട് നാട്ടിൽ തുടർച്ചയായ നാല് ഏകദിനങ്ങളിൽ തോൽ വഴങ്ങിയതിന് ശേഷമാണ് ഇന്ത്യ രാജ്കോട്ടിൽ വിജയം നേടുന്നത്. ആദ്യ മത്സരത്തിൽ ക്ലിക്കാകാതിരുന്ന ബാറ്രിംഗ് ട്രാക്കിലായതും നിർണായക സമയത്ത് ബൗളർമാർക്ക് വിക്കറ്റുകൾ വീഴാത്താനായതുമാണ് രാജ്കോട്ടിൽ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. കെ.എൽ രാഹുലിന്റെ വെടിക്കെട്ട് ഇന്നിംഗ്സായിരുന്നു രാജ് കോട്ടിലെ ഹൈലൈറ്ര്. ഏകദിനത്തിൽ രാഹുലിന്റെ ഏറ്രവും മികച്ച ഇന്നിംഗ്സായിരുന്നു ഇതെന്നാണ് നായകൻ വിരാട് കൊഹ്‌ലി വിശേഷിപ്പിച്ചത്. വിക്കറ്റിന് പിന്നിലും നിലവാരം പുലർത്തുന്ന രാഹുൽ ഇന്ത്യൻ ടീം മാനേജ്മെന്റിന് നൽകുന്ന ആശ്വാസവും പ്രതീക്ഷയും ചെറുതല്ല.രാജ്കോട്ടിൽ മികച്ച പ്രകടനം കാഴ്ചവച്ച ഓപ്പണർമാരായ ധവാനും രോഹിതിനും പരിക്കേറ്രത് ടീം ക്യാമ്പിൽ ചെറിയ ആശങ്ക പരത്തുന്നുണ്ട്. ധവാൻ ഫിറ്ര്‌നസ് വീണ്ടെടുത്ത് ഈന്ന് കളിക്കാനിറങ്ങും. അതേസമയം രോഹിതന്റെ കാര്യത്തിൽ ചെറിയ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെന്നാണ് വിവരം. കഴിഞ്ഞ മത്സരത്തിൽ ബൗളിംഗിൽ തിളങ്ങിയ കുൽദീപും സെ‌യ്‌നിയും തുടർന്നേക്കും.

സാധ്യതാ ടീം: ധവാൻ,രോഹിത്,കൊഹ്‌ലി, രാഹുൽ,ശ്രേയസ്, മനീഷ്, ജഡേജ,കുൽദീപ്/ചഹൽ,ഷമി,ബുംറ.

തിരിച്ചടിക്കാൻ ഓസീസ്

കഴിഞ്ഞ മത്സരത്തിലേറ്റ തോൽവിക്ക് പകരംവീട്ടി കപ്പ് സ്വന്തമാക്കാനുറച്ചാണ് ഫിഞ്ചും കൂട്ടരും ചിന്നസ്വമായിൽ പോരാട്ടത്തിനിറങ്ങുന്നത്. കഴിഞ്ഞ വർഷം ഇന്ത്യയിൽ നടന്ന് ടൂർണമെന്റിൽ കിരീടം നേടാനായത് അവരുടെ ആത്മ വിശ്വാസം വർദ്ധിപ്പിക്കുന്ന ഘടകമാണ്. ആദ്യമത്സരത്തിൽ നിന്ന് വിപരീതമായി രണ്ടാം മത്സര നിറം മങ്ങിപ്പോയ കംഗാരുക്കൾ മൂന്നാം മത്സരത്തിൽ കളിയിൽ സഞ്ചിയിലാക്കാമെന്ന പ്രതീക്ഷയിലാണ്. ബാറ്രിംഗിൽ ആഷ്ടൺ ടർണർ പ്രതീക്ഷയ്ക്കൊത്തുയരാത്തത് അവരെ കുഴയ്ക്കുന്നുണ്ട്. കഴിഞ്ഞ മത്സരത്തിൽ രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും 73 റൺസ് വിട്ടുകൊടുത്ത റിച്ചാർഡ്സണ് പകരം ഹേസൽവുഡിന് ഇന്ന് ഓസീസ് അവസരം നൽകിയേക്കും.

സാധ്യതാ ടീം: ഫിഞ്ച്, വാർണർ,സ്മിത്ത്,ലബുഷ്ചാംഗെ, കാരെ, ടർണർ,ആഗർ, കുമ്മിൻസ്, സ്റ്രാർക്ക്, റിച്ചാർഡ്സൺ/ഹേസൽവുഡ്, സാംപ

പിച്ചും കാലാവസ്ഥയും

റൺസ് ഒഴുകുന്ന പിച്ചാണ് ചിന്നസ്വാമിയിലേതും. രാത്രി മഞ്ഞ് വീഴ്ചയ്ക്ക് സാധ്യതയുണ്ട്. തെളിഞ്ഞ കാലാവസ്ഥയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ബംഗളൂരുവിൽ. മഴപെയ്യില്ലെന്നാണ് പ്രതീക്ഷ.

നോട്ട് ദ പോയിന്റ്

അവസാനം ഇരുടീമും ഇവിടെ ഏറ്രുമുട്ടിയ ഏകദിനങ്ങളിൽ റൺമഴയായിരുന്നു (704, 647)

ഏകദിനത്തിൽ നൂറ് വിക്കറ്റ് തികയ്ക്കാൻ കുമ്മിൻസിന് 2 വിക്കറ്ര് കൂടി മതി.

ചിന്ന സ്വാമിയിൽ കളിച്ച മൂന്ന് ഏകദിന ഇന്നിംഗ്സുകളിൽ നിന്നായി രോഹിത് ശർമ്മ ഒരു ഡബിൾ സെഞ്ച്വറി ഉ
ൾപ്പെടെ 318 റൺസ് നേടിയിട്ടുണ്ട്. 122ന് അടുത്താണ് സ്ട്രൈക്ക് റേറ്ര്
.