ഭുവനേശ്വർ: എഫ്.ഐ.എച്ച് പ്രോ ലീഗ് ഹോക്കിയിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യ കരുത്തരായ ഹോളണ്ടിനെ 5-2ന് കീഴടക്കി. രണ്ട് പെനാൽറ്റി കോർണറുകൾ ഗോളിലേക്ക് തിരിച്ച് വിട്ട് രുപീന്ദർ പാൽ സിംഗാണ് ഇന്ത്യയ്ക്ക് മികച്ച വിജയം നൽകുന്നതിൽ നിർണായക പങ്കുവഹിച്ചത്. ഗുർജന്ത് സിംഗ്, മൻദീപ് സിംഗ്, ലളിത് ഉപാദ്ധ്യായ് എന്നിവർ ഒാരോ ഗോൾ വീതം നേടി. ജിപ് ജൻസൺ,ജെറോ ഹെപ്റ്ര്സൻഗർ എന്നിവരാണ് ഹോളണ്ടിന്റെ സ്കോറർമാർ.