
ന്യൂഡൽഹി : ഡൽഹി തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ ആം ആദ്‍മി പാർട്ടിയിൽ പൊട്ടിത്തെറി. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് എഴുപതംഗ സ്ഥാനാർത്ഥി പട്ടിക ആം ആദ്മി പാർട്ടി പ്രഖ്യാപിച്ചത്. 15 സിറ്റിംഗ് എം.എൽ.എമാരില്ലാത്ത പട്ടികയാണ് പ്രഖ്യാപിച്ചത്. സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ച് മൂന്ന് എം.എൽ.എമാരാണ് നാലുദിവസത്തിനിടെ പാർട്ടി വിട്ടത്. ബദർപൂർ എം.എൽ.എ എൻ.ഡി ശർമ്മ, ഹരിനഗർ എം.എൽ.എ ജഗ് ദീപ് സിംഗ്, ലാൽ ബഹദൂർ ശാസ്ത്രിയുടെ ചെറുമകൻ ആദർശ് ശാസ്ത്രി എന്നിവരാണ് പുറത്തുപോയത്.
എന്നാൽ സിറ്റിംഗ് എം.എൽ.എമാർ ഉയർത്തുന്ന വെല്ലുവിളി അവഗണിച്ച് പ്രചാരണവുമായി മുന്നോട്ടു പോകാനാണ് എ.എ.പി തീരുമാനം.