ഓൺലൈനായി സാധനങഹൾ ഓർഡർ ചെയ്യുന്ന പോലെ ഇനി വീടും നിങ്ങളുടെ കൈയിലെത്തും. അതും ഫർണിഷ്ഡ് ആയ വീട്.. പാഴ്സൽ തുറന്ന് നിരപ്പുള്ള സ്ഥാലത്ത് എടുത്ത് വച്ച് വെള്ളം, കറന്റ്, ടെലിഫോൺ ലൈനുകൾ കൂടി കണക്ട് ചെയാതൽ നിങ്ങൾക്ക് വീട്ടിൽ താമസവും തുടങ്ങാം.
നെസ്ട്രോൺ എന്ന കമ്പനിയാണ് സിംഗപ്പൂരിൽ ഇത്തരം പ്രീ ഫാബ് വീടുകളുടെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചത്. ലോകത്തെവിടെയും വീട് ഓൺലൈൻ ഡെലിവറിയിലൂടെ എത്തിച്ചുകൊടുക്കുമെന്നാണ് നെസ്ട്രോൺ അവകാശപ്പെടുന്നു. ഇന്ത്യയിലും ഈ വീടുകൾ അദികം വൈകാതെ എത്തും എന്നാണ് റിപ്പോർട്ടുകൾ.
ഒരു ബെഡ്റൂം, ബാത്ത്റൂം, അടുക്കള, ലിവിംഗ് ഏരിയ എന്നിവയടങ്ങുന്ന കുഞ്ഞുവീട്ടിൽ തീൻമേശ, സോഫ, ടിവി, വാഷിംഗ് മെഷീൻ, വാട്ടർ ഹീറ്റർ, അലമാര എന്നിവയുമുണ്ടാകും. കാനി എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അസിസ്റ്റന്റിന്റെ സഹായത്തോടെ വീട്ടിലെ എല്ലാ ഉപകരണങ്ങളും വോയിസ് കമാൻഡിലൂടെ നിയന്ത്രിക്കാം. വീട്ടുപകരണങ്ങൾ, വയറിംഗ്, പ്ലംബിംഗ് എല്ലാ പൂർത്തിയാക്കിയ വീടാണ് നെസ്ട്രോൺ എത്തിക്കുന്നത്. 10 ലക്ഷം രൂപ മുതലാണ് വില. 260 ചതുരശ്രയടി മുതൽ വിസ്തീർണമുള്ള മോഡലുകളുണ്ട്.
പ്രീബുക്കിംഗ് ആരംഭിച്ചെങ്കിലും എന്നു മുതൽ വീടുകൾ അയച്ചുതുടങ്ങുമെന്ന് വ്യക്തമാക്കിയിട്ടില്ല. കൊടുങ്കാറ്റിനെയും ഭൂമികുലുക്കത്തിനെയും അതിജീവിക്കാൻ വീടുകൾക്ക് കഴിയുമെന്നാണ് നെസ്ട്രോണിന്റെ അവകാശവാദം. ഒരു കാറിന്റെ വിലയ്ക്ക് ഒരു വീട് എന്നതാണ് നെസ്ട്രോണിന്റെ പരസ്യവാചകം.