letter

ബി.എസ്.എൻ.എൽ ജീവനക്കാർക്കായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സ്വയംവിരമിക്കൽ പദ്ധതി പ്രകാരം ജീവനക്കാർ ഇന്ന് കൂട്ടത്തോടെ പടിയിറങ്ങും

ടെലികോം ചരിത്രത്തിൽ ഒരിക്കലും മായാത്ത ഒരു ദിനമായി 2020 ജനുവരി 31 മാറും. കുടുംബാംഗങ്ങൾ കുടുംബം വിട്ട് പോകുന്നതു പോലെയുള്ള ഒരവസ്ഥ. സ്ഥാപനത്തിലെ ബാക്കി ജീവനക്കാർ, തങ്ങളുടെ കുടുംബം വിട്ട്പോകുന്നവരെ ഓർത്ത് ദുഃഖിക്കും .തങ്ങളുടെ ഭാവിയെഓർത്ത് വ്യാകുലപ്പെടും. സ്വാഭാവിക വിരമിക്കൽ മൂലം സർവീസിൽ നിന്നും പിരിയാനാണ് എല്ലാവരും എക്കാലവും ആഗ്രഹിച്ചിരുന്നത്.

പക്ഷേ കേന്ദ്ര സർക്കാർ പോളിസി മൂലം അവർക്ക് സ്വയം വിരമിക്കൽ തെരഞ്ഞെടുക്കേണ്ടി വന്നു.സ്വകാര്യ ടെലികോം കമ്പനികൾ വിഴുങ്ങാതെബി.എസ്.എൻ.എൽ എക്കാലവും സർക്കാർ അധീനതയിൽ തന്നെ തുടരാൻ കേന്ദ്രസർക്കാർ അനുവദിക്കും എന്ന ശുഭപ്രതീക്ഷയിലാണ് അവശേഷിക്കുന്ന ജീവനക്കാർ അവരുടെ സർവീസ് ജീവിതം തള്ളിനീക്കാൻ ഉദ്ദേശിക്കുന്നത്. ബി.എസ്.എൻ.എല്ലിനെ വിഴുങ്ങാൻ വെമ്പൽ കൊള്ളുന്ന സ്വകാര്യ ടെലികോം കമ്പനികളെ ജീവനക്കാർ ഭയക്കുന്നു.

രാജ്യത്താകെയുള്ള 1,54, 903 ജീവനക്കാരിൽ 78, 519 പേരാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പദ്ധതിയിൽ സ്വയം വിരമിക്കുന്നത്. വി.ആർ.എസിൽ ഉൾപ്പെടാത്ത നാലായിരം പേർ കൂടി 2020ൽ വിരമിക്കും. ഇതോടെ ബി.എസ്.എൻ.എൽ. ജീവനക്കാരുടെ എണ്ണം 71,000 നു താഴെയാകും. 4 ജി സ്‌പെക്ട്രം ഉടൻ അനുവദിച്ചും , ബി.എസ്.എൻ.എല്ലിന്റ സാമ്പത്തിക പരാധീനതകൾ പരിഹരിച്ചും അവശേഷിക്കുന്ന ജിവനക്കാരേയും അവരുടെ കുടുംബാംഗങ്ങളെയും സംരക്ഷിക്കുകയും ചെയ്തു കൊണ്ട് കേന്ദ്രസർക്കാർ ഇൗ സ്ഥാപനത്തെ ടെലികോം കമ്പോളത്തിൽ ഒന്നാംസ്ഥാനത്ത് എത്തിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ജീവനക്കാർ.


ജില്ലാ മീഡിയ കോ ​ ഓർഡിനേറ്റർ
കേരള സർക്കിൾ, ബി.എസ്.എൻ.എൽ.ഇ.യു
തിരുവനന്തപുരം.
9447056789
vpskbsnl@gmail.com