തിരുവനന്തപുരം.ചെന്നൈ ആസ്ഥാനമായ ദി ആർട്ടറി എന്ന കലാ സാംസ്കാരിക സംഘടനയുടെ ആഭിമുഖ്യത്തിൽ നാളെ മുതൽ 25 വരെ വൈലോപ്പിള്ളി സംസ്കൃതിഭവനിൽ 'സ്വതന്ത്ര' എന്ന പേരിൽ നൃത്ത സംഗീതോത്സവം നടത്തുന്നു. തിരുവനന്തപുരം എൻജിനീയറിംഗ് കോളേജ് പ്രിൻസിപ്പലും വകുപ്പ് മേധാവിയുമായി വിരമിച്ച പ്രൊഫ.ആർ.നാരായണയ്യരുടെ സ്മരണയ്കായി സംഘടിപ്പിക്കുന്ന ഈ മേളയിൽ ദക്ഷിണേന്ത്യയിലെ പ്രമുഖ ശാസ്ത്രീയ കലാകാരൻമാരും കലാകാരികളും പങ്കെടുക്കും.തലസ്ഥാനത്തെ കലാസ്വാദക വൃന്ദങ്ങളിൽ പ്രമുഖനായിരുന്നു നാരായണയ്യർ. സംഗീത കലാനിധി പട്ടം നേടിയ ഡോ.എസ്.സൗമ്യ,ഒ.എസ്.ത്യാഗരാജൻ,നെയ്വേലി സന്താനഗോപാലൻ,യുവതാരം സുന്ദർരാജ് എന്നിവരുടെ സംഗീതക്കച്ചേരി,ഡോ.രാജശ്രീ വാര്യർ,ദിവ്യദേവഗുപ്താപ്പു എന്നിവരുടെ ഭരതനാട്യം,കോട്ടക്കൽ മധുവും സംഘവും അവതരിപ്പിക്കുന്ന കഥകളി പദക്കച്ചേരി,മാർഗി നാരായണന്റെ ചാക്യാർകൂത്ത് അമ്പലപ്പുഴ വിജയകുമാറിന്റെ സോപാനസംഗീതം എന്നിവയാണ് കലാപരിപാടികൾ.