കേരളത്തിലെവിടെയും ചുരുങ്ങിയ ചെലവിൽ, ചുരുങ്ങിയ സമയംകൊണ്ട് അനായാസേന പറന്നെത്താൻ ഇതാ ‘ബോബി ഹെലി ടാക്സി. കൊച്ചി-തേക്കടി യാത്രയ്ക്ക് ഒരാൾക്ക് 13,000 രൂപയാണ് നിരക്ക്. കേരളത്തിന് പുറത്തുള്ള ബോബി ഓക്സിജൻ റിസോർട്ടുകളിലേക്കും ഉടൻ ബോബി ഹെലി ടാക്സി പ്രവർത്തനം വ്യാപിപ്പിക്കും. 250 കോടി രൂപയാണ് ബോബി ഹെലി ടാക്‌സി സർവീസിനായി വകയിരുത്തിയിരിക്കുന്നതെന്ന് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ഡോ.ബോബി ചെമ്മണൂർ പറഞ്ഞു.

boby-

രാജ്യത്തെ 26 കേന്ദ്രങ്ങളിലെ ബോബി ഓക്‌സിജൻ റിസോർട്ട്‌സ് ടൈം ഷെയർ മെമ്പർഷിപ്പ് എടുക്കുന്നവർക്ക് ബോബി ഹെലി ടാ‌ക്‌സി സേവനം സൗജന്യമായി ലഭ്യമാക്കും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഭിന്നശേഷിക്കാർക്ക് സൗജന്യ ഹെലികോപ്‌ടർ യാത്രയൊരുക്കി. ഡോ. ബോബി ചെമ്മണൂർ അവർക്കൊപ്പം യാത്ര ചെയ്‌തു.

ബോബി ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ബോബി ഹെലി ടാക്‌സി സർവീസ് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഉദ്ഘാടനം ചെയ്തത്. ഡോ. ബോബി ചെമ്മണൂരിനെ പോലുള്ള സംരംഭകർ ടൂറിസം രംഗത്തേക്ക് കടക്കുന്നത് സ്വാഗതാർഹമാണെന്നും സർക്കാരിന് എല്ലാ പിന്തുണയുമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ഡയറക്‌ടർ ജിസോ ബേബി, ട്രാവൽ എജന്റ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യ കേരള ചാപ്‌ടർ ചെയർമാൻ കെ.എൻ. ശാസ്‌ത്രി, മാർക്കറ്രിംഗ് ഹെഡ് ഹെലി കാറിന ടോളോനെൻ (ഫിൻലൻഡ്), ബോബി ഓക്‌സിജൻ റിസോർട്ട്‌സ് വൈസ് പ്രസിഡന്റ് സിൽജു, ഓപ്പറേഷൻ ഹെഡ് ജോൺ തോമസ്, വിൻസി (ബോബി ടൂർസ് ആൻഡ് ട്രാവൽസ്) എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു.