ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്മാർട്ട് ഫോണുകളുടെ കണക്കെടുക്കുകയാണെങ്കിൽ അതിൽ ഒന്നാം സ്ഥാനത്തുതന്നെ ഷവോമി ഉണ്ടാകും. കുറഞ്ഞ ചിലവിൽ മികച്ച സവിശേഷതകൾ നൽകിയാണ് ഷവോമിയുടെ മിക്ക സ്മാർട്ട് ഫോണുകളും ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത്. ചുരുങ്ങിയ കാലം കൊണ്ട് നിരവധിപ്പേർ ഷവോമി സ്മാർട്ട് ഫോണുകൾ സ്വന്തമാക്കി. എന്നാൽ ഷവോമി ഫോണുകളുടെ ചില സർവീസുകൾ ഗൂഗിൾ അടുത്തിടെ നിർത്തലാക്കി. ഷവോമി ഫോണുകൾക്ക് സെക്യൂരിറ്റി പ്രശ്നം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഗൂഗിളിന്റെ നടപടി. ഷവോമി ഉപഭോക്താവിന് മറ്റാരുടെയോ സെക്യൂരിറ്റി ക്യാമറയിലെ ദൃശ്യങ്ങൾ അനാവിശ്യമായി ലഭിക്കുന്നു എന്ന പരാതിയെ തുടർന്നായിരുന്നു ഗൂഗിൾ സർവിസുകൾ റദ്ദാക്കിയത്. അറിയാം എം.ഐ ഫോണുകളുടെ കൂടുതൽ വിശേഷങ്ങൾ കൗമുദി ടി.വിയുടെ ടെക് എക്സ്പിലൂടെ.

xiomi