subtitle

ന്യൂയോർക്ക്: പോൺ വീഡിയോകളിൽ സബ്ടൈറ്റിൽ നൽകാത്തതിനെ തുടർന്ന് പ്രമുഖ സൈറ്റിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി യുവാവ്. കേൾവി ശക്തിയില്ലാത്ത യുവാവാണ് പോൺ ഹബ് എന്ന സൈറ്റിന് എതിരെ കോടതിയിൽ ഹർജി സമർപ്പിച്ചത്. പോൺ വീഡിയോകൾക്ക് സബ്ടൈറ്റിൽ നൽകാത്തതിനെ തുടർന്ന് കഥ മനസിലാവുന്നില്ലെന്നും അമേരിക്കൻ ഡിസബലിറ്റീസ് ആക്ടിന്റെ ലംഘനമാണിതെന്നും യുവാവ് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.

യറാസ്ലാവ് സൂറിസ് എന്ന യുവാവാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. അമേരിക്കൻ ഡിസബലിറ്റീസ് ആക്ട് ലംഘിച്ച പോൺ ഹബ് സൈറ്റ് തനിക്ക് നഷ്ടപരിഹാരം നൽകണമെന്നും യുവാവ് ഹർജിയിൽ പറയുന്നു. അതേസമയം, ഇതുമായി ബന്ധപ്പെട്ട വാർത്ത സ്ഥിരീകരിച്ച് പോൺ ഹബ് സൈറ്റ് രംഗത്തെത്തി. യറാസ്ലാവ് സൂറിസ് എന്ന യുവാവ് ഞങ്ങൾക്കെതിരെ ഹർജി നൽകിയിട്ടുണ്ടെന്ന് കമ്പനി വൈസ് പ്രസിഡന്റ് കൊറെ പ്രൈസ് അറിയിച്ചു. കേൾവിശക്തിയില്ലാത്തവർ ഞങ്ങളുടെ വീഡിയോ ഉപയോഗിക്കുന്നത് വിലക്കിയിട്ടുണ്ടെന്ന് കൊറെ പ്രൈസ് കൂട്ടിച്ചേർത്തു. അമേരിക്കൻ ഡിസബലിറ്റീസ് ആക്ട് പ്രകാരം ഭിന്നശേഷിക്കാർക്ക് യാതൊരുവിധത്തിലുള്ള വിവേചനവും എവിടെയും ഉണ്ടാവരുതെന്ന് പറയുന്നുണ്ട്.