അഭിനയ മികവുകൊണ്ട് പ്രേക്ഷകർക്കിടയിൽ തന്റേതായ ഇടം കണ്ടെത്തിയ താരമാണ് മഞ്ജു പത്രോസ്. ഒരു റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു ശ്രദ്ധ നേടുന്നത്. പിന്നീട് ടെലിവിഷൻ കോമഡി പരമ്പരകളിലൂടെ ശ്രദ്ധേയയായി. ചക്രം,​ നോർത്ത് 24 കാതം,​ പഞ്ചവർണ തത്ത,​ ജിലേബി,​ തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ മലയാളത്തിലെ പ്രശസ്ത റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയാണ് മഞ്ജു. എന്നാൽ,​ ബി.എഡിന് പോയതോടുകൂടി താൻ പഠനം നിറുത്തിയിരുന്നുവെന്ന് താരം പറയുന്നു. കൗമുദി ടി.വി "ഡേ വിത്ത് എ സ്റ്റാറി"ലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

manju-pathrose

"ബി.എ മലയാളമാണ് പഠിച്ചത്. അതുകഴിഞ്ഞ് ബി.എഡിന് പോയി. പിന്നെ വീട്ടിൽ കറന്റ് വന്നതോടുകൂടി നിറുത്തി. ആ ഫ്ലോ നഷ്ടപ്പെട്ടു. പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു വീട്ടിൽ ഇലക്ട്രിസിറ്റി വന്നത്. ഗ്രാമത്തിൽ നിൽക്കുന്നതാണ് എന്തുകൊണ്ടും നല്ലതെന്നു എലീന പറയുമ്പോൾ ,​ എന്റെ പൊന്നേ അതാണെന്റെ ശാപം എന്നായി മഞ്ജു. എനിക്ക് കപ്പ കാച്ചിൽ,​ ചക്കക്കുരു,​ ഇതൊക്കെ തന്ന് അമ്മച്ചി വെറുപ്പിച്ചു. ഇവിടെ ഇതാണ് സുലഭമായി കിട്ടുന്നത്. വെെകുന്നേരം ഞാൻ വരുമ്പോൾ കപ്പ പുഴുങ്ങിയത്. നല്ലതാണ് സൗന്ദര്യം വയ്ക്കുമെന്നും പറഞ്ഞ് ഇതുതന്നെ തീറ്റിക്കും"-മഞ്ജു പറയുന്നു.

എലീനയും മ‍ഞ്ജുവും ഇപ്പോൾ റിയാലിറ്രി ഷോയിലെ മത്സരാർത്ഥികളാണ്. മഞ്ജു തന്റെ നിലപാടുകൾ ഷോയിലും തുറന്നു പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ മത്സരാർത്ഥികൾക്കു മുന്നിലും മഞ്ജു തന്റെ പിൻകാല ജീവിതം വെളിപ്പെടുത്തിയിരുന്നു.