marad-

മരട് ഫ്ളാറ്റ് പൊളക്കലുമായി ബന്ധപ്പെട്ട കോലോഹലങ്ങൾ ശമിച്ചെന്ന് തോന്നുന്നു. ഫ്ളാറ്റുകൾ അപകടരഹിതമായും സമീപത്തെ വീടുകൾക്കും കെട്ടിടങ്ങൾക്കും നാശമുണ്ടാക്കാത്ത വിധവും എങ്ങനെ തകർക്കാമെന്ന് ചർച്ച നടന്നു. കാര്യം ഭംഗിയായി കഴിക്കുകയും ചെയ്‌തു. എന്നാൽ ഇതുണ്ടാക്കുന്ന പാരിസ്ഥിത പ്രശ്‌നങ്ങളും ആരോഗ്യപ്രശ്‌നങ്ങളും കാര്യമായ ചർച്ചയ്‌ക്ക് വിധേയമാക്കിയ ശേഷമാണോ പൊളിക്കൽ നടന്നതെന്ന കാര്യത്തിൽ സംശയമുണ്ട്.

വീടുകളിലും അന്തരീക്ഷവുമെല്ലാം പൊടിമയം. ത്വക് രോഗങ്ങൾ, ചുമ, ശ്വാസംമുട്ടൽ, തലവേദന

എന്നിങ്ങനെ പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ തുടങ്ങിക്കഴിഞ്ഞു. വരുംനാളുകളിൽ ആരോഗ്യത്തിന് എന്തൊക്കെ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഒരു നിശ്ചയവും ഇല്ലാത്ത അവസ്ഥയാണ്. ആരോഗ്യഭീഷണി ഒഴിവാക്കാൻ മെഡിക്കൽ ക്യാമ്പുകൾ കൊണ്ടുമാത്രം കാര്യമില്ല. അധികൃതർ വേണ്ട നടപടികൾ അടിയന്തരമായി സ്വീകരിക്കണം.

ലിസ ജേക്കബ്

എറണാകുളം