തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനെ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ച് നേതൃത്വം. തിരുവനന്തപുരത്ത് വി.വി രാജേഷാണ് പ്രസിഡന്റ് , കൊല്ലം- ബി.ബി ഗോപകുമാർ, പത്തനംതിട്ട- അശോകൻ കുളനട, ആലപ്പുഴ- എം.വി ഗോപകുമാർ, തൃശൂർ- കെ.കെ അനീഷ്, പാലക്കാട്- ഇ കൃഷ്ണദാസ്, മലപ്പുറം- രവി തേലത്ത് വയനാട്- സജിശങ്കർ, ഇടുക്കി- കെ.എസ്. അജി, കോഴിക്കോട് വി.കെ സജീവൻ എന്നിവരാണ് പ്രസിഡന്റുമാർ. നാല് ജില്ലകളിലെ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചിട്ടില്ല.
അതേസമയം, ആർ എസ് എസ് നേതൃത്വത്തിന്റെ പിന്തുണയോടെ യുവ നേതാവായ കെ സുരേന്ദ്രൻ ബി.ജെ.പി സംസ്ഥാന പ്രസിഡന്റാകുമെന്ന് സൂചന. സംഘപരിവാർ നേതാക്കളുടെ പിന്തുണ കൂടുതൽ ലഭിച്ചത് സുരേന്ദ്രനാണ്. മറ്റു സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം ടി രമേശ്, ശോഭാ സുരേന്ദ്രൻ എന്നിവരെ പരിഗണിച്ചിരുന്നെങ്കിലും വി മുരളീധരന്റെ വിശ്വസ്തൻ തന്നെ പ്രസിഡന്റാകുമെന്നാണ് റിപ്പോർട്ടുകൾ.
എം ടി രമേശിനെ പ്രസിഡന്റാക്കണമെന്നാണ് പി കെ കൃഷ്ണദാസ് പക്ഷം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ശബരിമല വിഷയത്തിൽ സുരേന്ദ്രന് ലഭിച്ച പിന്തുണ അനുകൂല ഘടകമാവുകയായിരുന്നു. മുൻ സംസ്ഥാന പ്രസിഡന്റും മിസോറാം ഗവർണറുമായിരുന്ന കുമ്മനം രാജശേഖരനെ ദേശീയ ഉപാധ്യക്ഷനാക്കുമെന്നും സൂചനയുണ്ട്. കേരളത്തിന്റെ ചുമതലയും നൽകിയേക്കും.