ss

തിരുവനന്തപുരം:കനറാ ബാങ്കിലെ പ്രിന്റിംഗ് ആൻഡ് സ്റ്റേഷണറി സെക്ഷൻ നിറുത്തലാക്കി ആ ജോലികൾ പൂർണമായും പുറം കരാർവത്കരിക്കുന്ന മാനേജ്മെന്റ് നീക്കത്തിൽ പ്രതിഷേധിച്ച് കനറാ ബാങ്ക് സ്റ്റാഫ് യൂണിയൻ (ബെഫി) തിരുവനന്തപുരത്ത് കനറാ ബാങ്ക് പി ആൻഡ് എസ് സെക്ഷന് മുന്നിൽ സംഘടിപ്പിച്ച സായാഹ്ന പ്രതിഷേധ ധർണ സി.ഐ.ടി.യു ചാല ഏരിയ ജോ.സെക്രട്ടറി ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു. ബെഫി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.എസ്.അനിൽ, ജോ.സെക്രട്ടറി സി.രാജീവൻ, സി.ബി.എസ്.യു സംസ്ഥാന സെക്രട്ടറി എൻ.സനിൽ ബാബു എന്നിവർ അഭിവാദ്യം ചെയ്തു. കനറാ ബാങ്ക് സ്റ്റാഫ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് സി.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ബെഫി ജില്ലാ പ്രസിഡന്റ് കെ.ഹരികുമാർ സ്വാഗതം പറഞ്ഞു.

ഫോട്ടോ: കനറാ ബാങ്ക് സ്റ്റാഫ് യൂണിയൻ(ബെഫി) തിരുവനന്തപുരത്ത് സംഘടിപ്പിച്ച സായാഹ്ന പ്രതിഷേധ ധർണ സി.ഐ.ടി.യു ചാല ഏരിയ ജോ.സെക്രട്ടറി ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്യുന്നു