vk-saraswath-

അഹമ്മദാബാദ്: കാശ്മീരിൽ ഇന്റർനെറ്റ് വിച്ഛേദിച്ചത് ജനങ്ങളെ ബാധിച്ചിട്ടില്ലെന്ന് നീതി ആയോഗ് അംഗം വി.കെ.സാരസ്വത്. അശ്ലീല സിനിമ കാണാൻ മാത്രമാണ് നിങ്ങൾ ഇന്റർനെറ്റ് ഉപയോഗിക്കുന്നത് അദ്ദേഹം അഹമ്മദാബാദിൽ പറഞ്ഞു. പരാമർശം വിവാദമായതോടെ വിശദീകരണവുമായി സരസ്വത് രംഗത്തെത്തി.

ഇന്റർനെറ്റിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് വികസനം തടസപ്പെടുത്താൻ ശ്രമം നടന്നാൽ രാജ്യത്തെവിടെയും ഇന്റർനെറ്റ് സേവനങ്ങൾ നിറുത്തിവയ്ക്കാം. ക്രമസമാധാന നില വഷളാക്കാൻ കാശ്മീരിലെ ചിലർ ഇന്റർനെറ്റ് ദുരുപയോഗപ്പെടുത്തുന്നു. ഇന്റർനെറ്റ് ഇല്ലെങ്കിൽ എന്ത് വ്യത്യാസമാണ് ഉണ്ടാകുന്നത്. വ്യാപാരം അടക്കമുള്ളവയെ ഇന്റർനെറ്റ് തടസപ്പെട്ടത് ബാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തന്റെ പരാമർശം തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് അദ്ദേഹം പിന്നീട് പറഞ്ഞു. കാശ്മീരിലെ ജനങ്ങളുടെ ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള അവകാശത്തിന് താൻ എതിരാണെന്ന ധാരണ പരന്നുവെങ്കിൽ അതിൽ ഖേദിക്കുന്നുവെന്നും സരസ്വത് വ്യക്തമാക്കി.