aravind-kejriwal

ന്യൂഡൽഹി: തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന തലസ്ഥാനത്തെ ജനങ്ങൾ പുതിയ വാഗ്ദാനങ്ങൾ നൽകി മുഖ്യമന്ത്രി അരവിന്ദ് കെ‌ജ്‌രിവാൾ. തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ പത്തു കാര്യങ്ങൾ ജനങ്ങൾക്കായി ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വെള്ളം, വൈദ്യുതി, സ്ത്രീകളുടെ സൗജന്യ യാത്ര,​ വിദ്യാർത്ഥികൾക്കും സൗജന്യ ബസ് യാത്ര ഉൾപ്പെയുള്ളവ ജയിച്ചുവന്നാൽ തുടരുമെന്നും അദ്ദേഹം ഉറപ്പു നൽകി.

മുഖ്യ എതിരാളിയായ ബി.ജെ.പിയെ നേരിടാൻ ജനകീയ പദ്ധതിയുമായാണ് ആം ആദ്മി സർക്കാർ രംഗത്തെത്തുന്നത്. ആം ആദ്മി പാർട്ടി സർക്കാർ നേരത്തെ തുടങ്ങി വെച്ച സൗജന്യ പദ്ധതികൾ തുടരും. വരുന്ന മാർച്ചോടെ സർക്കാർ തുടങ്ങിയ സൗജന്യ സേവനങ്ങൾ നിർത്തുമെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചിരുന്നു. എന്നാൽ അതിനുള്ള മറുപടിയാണ് കെജ്‍രിവാൾ ഇപ്പോൾ നൽകിയിരിക്കുന്നത്.

24 മണിക്കൂറും വൈദ്യുതി, പൈപ്പ് വഴി 24 മണിക്കൂറും ശുദ്ധ ജലം. ഡൽഹിയിൽ ജനിക്കുന്ന കുട്ടികൾക്ക് ഡിഗ്രി വരെ വിദ്യാഭ്യാസം സൗജന്യം. എല്ലാവർക്കും ആധുനീക ചികിത്സ തുടങ്ങി പത്ത് ഉറപ്പുകളാണ് എ.എ.പി നൽകിയത്. യമുന ശുദ്ധീകരണം, ഓരോ ചേരികളിലും സുരക്ഷ ഉദ്യോഗസ്ഥർ. സി.സി.ടി.വി ക്യാമറ. തെരുവുകളിൽ കഴിയുന്ന സ്ത്രീകൾക്ക് വീട് എന്നിങ്ങനെയുള്ള വാഗ്ദാനങ്ങളും പ്രകടന പത്രികയ്ക്ക് മുന്നെ ആം ആദ്മി ജനങ്ങൾക്ക് മുന്നിൽ വച്ചു.