anjali-ameer-

ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യ ട്രാൻസ് ജെൻഡർ നായികയാണ് അഞ്ജലി അമീർ.. മമ്മൂട്ടിയുടെ നായികയായി പേരൻപിലും താരം ശ്രദ്ധ നേടിയിരുന്നു,​ ഫേസ്ബുക്കിൽ താരം പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ചർച്ചയാകുന്നത്. താരം വിവാഹത്തിനൊരുങ്ങുന്നോ എന്ന സംശയമാണ് ആരാധകർ പങ്കിടുന്നത്. ആഭരണങ്ങൾ അണിഞ്ഞ് സെൽഫിക്ക് പോസ് ചെയ്യുന്ന ചിത്രമാണ് അഞ്ജലി അമീർ പങ്കു വച്ചിരിക്കുന്നത്. ചിത്രത്തിന് നൽകിയ അടിക്കുറിപ്പ് നൽകുന്ന സൂചനയും മറ്റൊന്നല്ല.. ചില വിശേഷാവസരങ്ങൾ വരുന്നു എന്നാണ് താരം കുറിച്ചിരിക്കുന്നത്.. ഫോട്ടോയ്ക്ക് താഴെ നിരവധി പേർ വിവാഹമായോ എന്ന് കമന്റുമായി രംഗത്ത് വന്നിട്ടുണ്ട്