യു.എ.ഇയിൽ ടെക്നീഷ്യൻ - കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു
യു.എ.ഇയിലേക്ക് ടെക്നീഷ്യൻ തസ്തികയിൽ അപേക്ഷിക്കാം. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴിയാണ് അപേക്ഷിക്കേണ്ടത്. പുരുഷന്മാർക്കാണ് അവസരം.
ജനുവരി 25ന് തിരുവനന്തപുരത്താണ് വാക് ഇൻ ഇന്റർവ്യൂ.
ഒഴിവുകൾ: സ്ട്രക്ചറൽ ഫാബ്രിക്കേറ്റർ: 12 ഒഴിവുകളുണ്ട്. ഐടിഐ ഫിറ്റർ/തത്തുല്ല്യം/ഇന്ത്യയിലോ വിദേശത്തോ വർക്ക് ഷോപ്പിൽ ജോലിചെയ്ത പരിചയം. നാലു മുതൽ ആറുവർഷം വരെ തൊഴിൽപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. ശമ്പളം: AED 1500+ ഫുഡ് അലവൻസ് AED 200+ ഓവർടൈം. എയർലെസ് സ്പ്രേ പെയിന്റേഴ്സ് : 5 ഒഴിവുകൾ. ഐടിഐ പെയിന്റർ/ തത്തുല്ല്യ ട്രേഡിൽ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. മൂന്ന് മുതൽ 5 വർഷം വരെ തൊഴിൽപരിചയം. ശമ്പളം: AED 1200+ ഫുഡ് അലവൻസ് AED 200+ ഓവർടൈം.മിഗ് വെൽഡേർസ്: 5 ഒഴിവുകൾ. ഐടിഐ/ഐടിസി ട്രേഡ് സർട്ടിഫിക്കേറ്റ്/ തത്തുല്ല്യം/മെറ്രൽ ഷോപ്പിൽ തൊഴിൽചെയ്ത പരിചയവും എ.ആർ.സി, മിഗ് ആൻഡ് ടിഗ് വെൽഡിംഗ് സർട്ടിഫിക്കറ്റും. മൂന്ന് മുതൽ നാലു വർഷം വരെ തൊഴിൽ പരിചയം. ശമ്പളം: AED 1100+ഫുഡ് അലവനസ് AED 200+ ഓവർടൈം. സ്ട്രക്ചറൽ ഫിറ്റേഴ്സ്/സ്റ്റീൽ ഫിറ്റേഴ്സ്: 10 ഒഴിവുകൾ. ഐടിഐ/ഐടിസി ട്രേഡ് സർട്ടിഫിക്കറ്റ്/തത്തുല്ല്യം/ വർക്ക് ഷോപ്പ് ഫിറ്റർ ട്രേഡ് തൊഴിൽപരിചയം. 2- 3 വർഷത്തെ തൊഴിൽ പരിചയം. ശമ്പളം: AED 1100+ ഫുഡ് അലവൻസ് AED 200+ ഓവർടൈം. സ്റ്റീൽ പ്രൊഡക്ഷൻ മാനേജർ: 3 ഒഴിവ്. ബിഇ മെക്കാനിക്കൽ /ഡിപ്ളോമ ഇൻ മെക്കാനിക്കൽ /ഓട്ടോകാർഡ്. ഫാബ്രിക്കേഷൻ വർക്ക് ഷോപ്പ് ഇൻഡസ്ട്രിയിൽ 4 മുതൽ 6 വർഷം വരെ തൊഴിൽപരിചയം ഉണ്ടായിരിക്കണം. അപേക്ഷിക്കാൻ താത്പര്യമുള്ളവർ www.odepc.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ജനുവരി 23 ന് മുമ്പ് വിശദമായ ബയോഡേറ്റ : gcc@odepc.in എന്ന ഇമെയിലിൽ അയക്കണം.വെബ്സൈറ്റ്: http://odepc.kerala.gov.in/
നഴ്സുമാർക്ക് നിരവധി അവസരങ്ങളുമായി യു.കെ
യു.കെയിൽ ജനറൽ നഴ്സുമാർ ഉൾപ്പെടെയുള്ളവർക്ക് അവസരം. യു.കെയിലെ നഴ്സിംഗ് ഹോമുകളിലാണ് ഒഴിവുകൾ. പഠിച്ചിറങ്ങിയവർക്ക് ഉൾപ്പെടെയുള്ളവർക്ക് അപേക്ഷിക്കാം. റിക്രൂട്ട്മെന്റ് സൗജന്യം. യോഗ്യത ഉള്ള 200 ഓളം നഴ്സുമാരെ തികച്ചും സൗജന്യമായി റിക്രൂട്ട് ചെയ്യുന്നു. ജനറൽ നഴ്സിംഗോ, ബി.എസ്.ഇ നഴ്സിങ്ങോ പഠിച്ചവർക്ക് അപേക്ഷിക്കാം. പ്രവർത്തി പരിചയം നിർബന്ധമല്ല. IELTS പരീക്ഷയിൽ റൈറ്റിംഗ് 6.5, ബാക്കി എല്ലാ വിഷയത്തിലും 7 ബാൻഡ് കിട്ടിയവർക്കും അല്ലെങ്കിൽ OET പരീക്ഷയിൽ Writing C+ and other modules എല്ലാ വിഷയത്തിലും ബി കിട്ടിയവർക്കും അപേക്ഷിക്കാവുന്നതാണ്.
200 ഒഴിവുകളും നികത്തപ്പെടുംവരെ എല്ലാ മാസവും ഇന്റർവ്യൂ ഉണ്ടായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർ സ്റ്റാഫ് നഴ്സായിട്ടായിരിക്കും ജോലിയിൽ പ്രവേശിക്കുന്നത്. പെൻഷനും, സ്റ്റാഫ് ബെനഫിറ്റ്സും, ഫാമിലി വിസയും, വാർഷിക അവധിയും, ഓവർടൈം അവസരവും ഉൾപ്പെടെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. റിക്രൂട്ട്മെന്റിന്റെ മുഴുവൻ ചെലവും നഴ്സിംഗ് ഹോം തന്നെ നൽകുന്നതാണ്. യുകെയിലുള്ള ബിജിഎം കൺസൾട്ടൻസി യുകെ ലിമിറ്റഡ് (www.nursingjobsnow.co.uk) എന്ന സ്ഥാപനത്തിനാണ് ഈ റിക്രൂട്ട്മെന്റ് ചുമതല. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ വിശദ ബയോഡേറ്റയും പാസ്പോർട്ട് കോപ്പിയുംnhs@nursingjobsnow.co.uk എന്ന ഇമെയിൽ വിലാസത്തിൽ അയക്കുക. കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.India Mob : +91 99478 45461UK Lan : +44 20 7096 4208
ദുബായ് ഹോണ്ടയിൽ
ദുബായ് ഹോണ്ടയിൽ നിരവധി ഒഴിവ്. കോസ്റ്റ് അനലിസ്റ്ര്, സീനിയർ ഇലക്ട്രിക്കൽ എക്വിപ്മെന്റ് എൻജിനിയർ, റോബോട്ട് ആപ്ളിക്കേഷൻ സപ്പോർട്ട്, ഇലക്ട്രീഷ്യൻ, പ്രൊഡക്ഷൻ അസോസിയേറ്റ്, തുടങ്ങിയ തസ്തികളിലാണ് ഒഴിവ്.കമ്പനിവെബ്സൈറ്റ്:www.honda.ae.വിശദവിവരങ്ങൾക്ക്: /jobsindubaie.com
അഡിഡാസ്
ജർമനി ആസ്ഥാനമായുള്ള ബഹുരാഷ്ട്ര കായികഉല്പന്ന നിർമ്മാതാക്കളാണ് അഡിഡാസ്. അഡിഡാസ് യുഎസിലേക്ക് വിവിധ തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. സെയിൽസ് അസോസിയേറ്റ്, വേർഹൗസ് ലീഡ്, സ്റ്റോർ മാനേജർ, വേർഹൗസ് പേർസൺസ തുടങ്ങിയ തസ്തികകളിൽ അപേക്ഷിക്കാം.കമ്പനിവെബ്സൈറ്റ്: careers.adidas-group.com. വിശദവിവരങ്ങൾക്ക്: jobsindubaie.com.
ഖത്തർ ഗ്യാസ്
ഖത്തർ ഗ്യാസ് കോൺട്രാക്ട് സ്പെഷ്യലിസ്റ്റ്, ലീഡ് ഒഫ് കോൺട്രാക്ട്സ്,കൊമേഴ്സ്യൽ അസോസിയേറ്റ്സ് തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു.കമ്പനിവെബ്സൈറ്റ്: www.qatargas.com
വിശദവിവരങ്ങൾക്ക്: jobsatqatar.com.
സൗദി ജർമ്മൻ ഹോസ്പ്പിറ്റൽ
സൗദി ജർമ്മൻ ഹോസ്പ്പിറ്റൽ ദുബായ് ഡോക്ടർ/ഫിസീഷ്യൻ, അഡ്മിനിസ്ട്രേഷൻ, ഹെൽത്ത് പ്രൊഫഷണൽസ്, ടെക്നീഷ്യൻ, നഴ്സ്, കസ്റ്റമർ കെയർ തസ്തികകളിൽ ഒഴിവ്. അപേക്ഷിക്കുന്നവർ careers@sghdubai.com എന്ന ഇമെയിലിലേക്ക് അയക്കണം. കമ്പനിവെബ്സൈറ്റ്: www.sghdubai.ae. വിശദവിവരങ്ങൾക്ക്: jobsatqatar.com
ദുബായ് എംപോസ്റ്റ്
ദുബായ് എംപോസ്റ്രിലേക്ക് വിവിധ തസ്തികകളിൽ ഒഴിവ്. കൊറിയർ ഡ്രൈവർ, എക്സിക്യൂട്ടീവ് അഡ്മിനിസ്ട്രേറ്റർ, കസ്റ്രമർ സർവീസ് ഏജന്റ്, സെയിൽസ് മാർക്കറ്റിംഗ് , ഓപ്പറേഷൻ മാനേജ്മെന്റ്, അഡ്മിനിസ്ട്രേറ്റീവ് ക്ലാർക്ക് തുടങ്ങിയ തസ്തികയിലാണ് ഒഴിവ്.
കമ്പനിവെബ്സൈറ്റ്:www.empostuae.com. വിശദവിവരങ്ങൾക്ക്: jobsindubaie.com.അപേക്ഷിക്കാൻ താത്പര്യമുള്ളവർ വിശദമായ ബയോഡേറ്റ hr.helpdesk@empost.ae എന്ന മെയിലിലേക്ക് അയക്കണം.
സൗദി ആരംകോ
സൗദി ആരംകോയിൽ നിരവധി ഒഴിവുകൾ. സെക്രട്ടറി, ഫെസിലിറ്റീസ് പ്ളാനിംഗ് സ്പെഷ്യലിസ്റ്ര്, ഫ്രോഡ് ഇൻവെസ്റ്റിഗേറ്റർ, ലീഡ് ഓപ്പറേഷണൽ ഓഡിറ്റർ, ലീഡ് ഐടി ഓഡിറ്റർ, അസോസിയേറ്റ് പ്രിൻസിപ്പാൾ, മോണിറ്രറിംഗ് ആൻഡ് ഡയഗ്നോസ്റ്രിക് സെന്റർ ഡാറ്ര ഇന്റഗ്രേറ്രർ, സൂപ്രണ്ട്, കോർപ്പറേറ്ര് ബിസിനസ് അക്കൗഡമി ഇൻസ്ട്രക്ടർ , കണ്ടന്റ് ഡെവലപ്പർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.
കമ്പനിവെബ്സൈറ്റ്:www.saudiaramco.com
വിശദവിവരങ്ങൾക്ക്: jobsindubaie.com
എമിറേറ്റ്സ് നാഷണൽ ഓയിൽ കമ്പനി
ദുബായിലെ എമിറേറ്റ്സ് നാഷണൽ ഓയിൽ കമ്പനിയിലേക്ക് മാർക്കറ്റിംഗ് മാനേജർ, ഫിനാൻസ് അനലിസ്റ്ര്- പേയ്മെന്റ് സൊല്യൂഷൻ, സൈബർ സെക്യൂരിറ്റി അഷ്വറൻസ് മാനേജർ, അസോസിയേറ്റ് ലീഗൽ കൗൺസിൽ, കളക്ഷൻ ഓഫീസർ, പ്രൊജക്ട് മാനേജർ, സെയിൽസ് മാനേജർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.കമ്പനിവെബ്സൈറ്റ്:
www.enoc.com › വിശദവിവരങ്ങൾക്ക്: jobsindubaie.com
ബോയിംഗ്
അമേരിക്കയിലെ മൾട്ടിനാഷണൽ എയ്റോസ്പേസ് കമ്പനിയാണ് ബോയിംഗ്.ബോയിംഗ് കാനഡയിലേക്ക് എക്സ്പീരിയൻസ്ഡ് സോഫ്റ്റ്വെയർ ഡെവലപ്പർ, സീനിയർ ഇൻഫ്രാസ്ട്രക്ചർ എൻജിനീയർ, സീനിയർ സോഫ്റ്റ്വെയർ ഡെവലപ്പർ, പ്രൊക്യുർമെന്റ് ഫീൽഡ് റെപ്രസെന്റേറ്റീവ്, കസ്റ്റമർ സപ്പോർട്ട് സ്പെഷ്യലിസ്റ്ര്, ഡാറ്ര സൈന്റിസ്റ്ര് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:/jobs.boeing.com/വിശദവിവരങ്ങൾക്ക്: jobsindubaie.com
അമെക് ഫോസ്റ്റർ വീലർ
കാനഡയിലെ അമെക് ഫോസ്റ്റർ വീലറിൽ നിരവധി ഒഴിവുകൾ. പ്രൊജക്ട് കൺട്രോൾസ് കോഡിനേറ്റർ, മെക്കാനിക്കൽ എൻജിനീയർ, ഇലക്ട്രിക്കൽ എൻജിനീയർ, സ്ട്രക്ചറൽ എൻജിനീയർ, സിവിൽ എൻജിനീയർ, സീനിയർ വാട്ടർ റിസോഴ്സ് എൻജിനീയറിംഗ്, അസോസിയേറ്റ് വാട്ടർ റിസോഴ്സ് എൻജിനീയർ, ജൂനിയർ ഫീൽഡ് എൻജിനീയർ. സീനിയർ ഹൈഡ്രോളജിസ്റ്ര് തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷിക്കാം. കമ്പനിവെബ്സൈറ്റ്: www.amecfw.com › aboutus › at-a-glance വിശദവിവരങ്ങൾക്ക്: jobsindubaie.com
ദുബായ് എക്സ്പോയിൽ
ദുബായ് എക്സ്പോയിൽ എക്സിക്യൂട്ടീവ് അസിസ്റ്റന്റ്, കോഡിനേറ്റർ, അസിസ്റ്റന്റ് മാനേജർ, ട്രാൻസലേറ്റർ, സീനിയർ മാനേജർ, അക്കൗണ്ട് മാനേജർ, അസോസിയേറ്ര് - പ്രൊട്ടക്ടീവ് സെക്യൂരിറ്റി തുടങ്ങിയ തസ്തികകളിൽ ഒഴിവ്. കമ്പനിവെബ്സൈറ്റ്:
www.expo2020dubai.com വിശദവിവരങ്ങൾക്ക്: jobsindubaie.com
ഫെഡെക്സ്
ലോകോത്തര കൊറിയർ കമ്പനിയായ ഫെഡെക്സ് യൂറോപ്പിലും മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെയും വിവിധ ഷോറൂമുകളിൽ 2020-ൽ വന്നിട്ടുള്ള ഒഴിവുകളിലേക്ക് ആളുകളെ നിയമിക്കുന്നു.പാർടൈം ഡ്രൈവർ/കൊറിയർ, ഫ്രൈറ്ര് ഹാൻഡ്ലർ, റാംപ് ഹാൻഡ്ലർ, കസ്റ്രമർ സർവീസ്മെയിന്റനൻസ് ടെക്നീഷ്യൻ, ഓപ്പറേഷൻ അഡ്മിൻ, ഇന്റേണൽ ഓഡിറ്റർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.
കമ്പനിവെബ്സൈറ്റ്:careers.fedex.com. വിശദവിവരങ്ങൾക്ക്: jobsindubaie.com
ഇംപീരിയൽ ഓയിൽ
ദുബായിലെ ഇംപീരിയൽ ഓയിൽ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഹെവി ഓയിൽ എക്സ്ട്രാക്ഷൻ റിസേർച്ച് എൻജിനീയർ, ടെർമിനൽ ഇൻസ്ട്രുമെന്റേഷൻ /ഇലക്ട്രിക്കൽ ആൻഡ് മെയിന്റനൻസ് ഓപ്പറേറ്റർ, ഫെസിലിറ്റീസ് എൻജിനീയർ, ജിയോമാറ്റിക്സ് അനലിസ്റ്റ് സ്റ്റുഡന്റ്, നാച്ചുറൽ ഗ്യാസ് ട്രേഡർ, റീട്ടെയിൽ സെയിൽസ് സപ്പോർട്ട്, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.
കമ്പനിവെബ്സൈറ്റ്: www.imperialoil.ca › en-ca. വിശദവിവരങ്ങൾക്ക്: jobhikes.com.