നടൻ മണിയൻപിള്ള രാജുവിന്റെ മകൻ സച്ചിന്റെ വിവാഹത്തിനെത്തിയത് മലയാള സിനിമയിലെ വൻ താരനിര. താരപുത്രന്റെ വിവാഹ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. സൂപ്പർസ്റ്റാറുകളായ മോഹൻലാൽ, മമ്മൂട്ടി,സുരേഷ് ഗോപി, ജയറാം,പാർവതി, ലിസി,ആനി, ഷാജി കെെലാസ്,സുരാജ്, ജയസൂര്യ, മേനക, രമേഷ് പിഷാരടി തുടങ്ങിയവരാണ് വധു വരന്മാർക്ക് ആശംസകൾ നേരാനെത്തിയത്.
അമ്പലത്തിലെ താലിക്കെട്ടിന് ശേഷം ഓഡിറ്റോറിയത്തിലും വിവാഹ ചടങ്ങുകള്‍ നടന്നു. ശംഖുമുഖം ദേവി ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ. ക്ഷേത്രം മേൽശാന്തി കൃഷ്ണൻ പോറ്റി മുഖ്യ കാർമികത്വം വഹിച്ചു.
ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുംമാത്രമായിരുന്നു പങ്കെടുത്തത്. തുടർന്ന് സിനിമ,രാഷ്ട്രിയ, സാംസ്ക്കാരിക രംഗത്തെ സുഹൃത്തുക്കള്‍ക്കായി ഒരുക്കിയ വിവാഹസത്ക്കാരത്തിലാണ് താരങ്ങൾ എത്തിയത്.
സച്ചിന്‍ സിനിമയില്‍ വന്നില്ലെങ്കിലും സഹോദരന്‍ നിരഞ്ജ് സിനിമയില്‍ സജീവമാണ്. ബ്ലാക്ക് ബട്ടര്‍ഫ്‌ളെെസ് എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജ് മണിയന്‍പിളള രാജു മലയാളത്തില്‍ അരങ്ങേറിയത്. തുടര്‍ന്ന് ബോബി, ഡ്രാമ, ഫൈനല്‍സ് തുടങ്ങിയ സിനിമകളിലൂടെയും നടന്‍ മലയാളത്തില്‍ തിളങ്ങിയിരുന്നു.