asil

കൊച്ചി: കുസാറ്റിൽ വിദ്യാ‌ർത്ഥിയെ കാറിടിച്ചു പരിക്കേൽപിച്ച സംഭവത്തിൽ സംയുക്ത പ്രതിഷേധവുമായി സഹപാഠികൾ. ഇൻസ്ട്രുമെന്റേഷൻ നാലാം വർഷ വിദ്യാർത്ഥിയായ ആസിൽ അബൂബക്കറിനെയാണ് ക്യാംപസിലെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും പ്രസി‌‌ഡന്റും ചേർന്ന് കാറിടിച്ചു പരിക്കേൽപിച്ചെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. രാഹുൽ പേരാളം,​ പ്രജിത്ത് കെ ബാബു എന്നീ വിദ്യാർത്ഥികളാണ് ആക്രമണത്തിന് പിന്നിലെന്ന് വിദ്യാർത്ഥികൾ പറയുന്നു. തല‌യ്ക്ക് ഗുരുതരമായി പരിക്കേറ്റ ആസിൽ ആശുപത്രിയിൽ ചികിത്സയിലാണ്

ഏതാനും ദിവസങ്ങൾക്ക് മുൻപ് ഉണ്ടായ വാക്ക് ത‌ർക്കമാണ് ആസിലിനെ കാറിടിച്ച് പ്രതികാരം ചെയ്യുന്നതിന് കാരണമായത്. ആസിലിനെ കാറിടിച്ച് വീഴ്ത്തിയ ശേഷം കമ്പി ഉപയോഗിച്ച് ആക്രമിച്ചെന്നും വിദ്യാർത്ഥികൾ പറയുന്നു. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് മുന്നിൽ വിദ്യാർത്ഥി പ്രതിനിധികൾ സമരം തുടങ്ങിയതോടെ വിസി ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. വിസിയുമായുള്ള ചർച്ചയ്ക്ക് പിന്നാലെ തുടർ നടപടികൾ സ്വീകരിക്കും.