1. കുസാറ്റില്‍ എസ്.എഫ്.ഐയ്ക്ക് എതിരെ വിദ്യാര്‍ത്ഥി പ്രതിഷേധം. ആസില്‍ എന്ന വിദ്യാര്‍ത്ഥിയെ എസ്.എഫ്.ഐ നേതാക്കള്‍ കാറിടിച്ചു വീഴ്ത്തി എന്ന് ആരോപിച്ച് അഡ്മിനിസ്‌ട്രേറ്റ് ബ്‌ളോക്കിനു മുന്നില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നു. ആരോപണ വിധേയരായ നേതാക്കളെ പുറത്താക്കണം എന്ന് ആവശ്യം. ആസിലിനെ ആക്രമിച്ചത് പ്രജിത്ത്, രാഹുല്‍ എന്നിവര്‍ ചേര്‍ന്ന് എന്ന് വിദ്യാര്‍ത്ഥികള്‍. ഹോസ്റ്റലുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ എസ്.എഫ്.ഐ, കെ.എസ്.യു സംഘര്‍ഷം നടന്നിരുന്നു. അന്ന് നേതാക്കളെ പിടിച്ചു മാറ്റാന്‍ മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥി ചെന്നിരുന്നു. ഇതിലെ വിരോധമാണ് അക്രമത്തിന് കാരണം എന്നും എന്നാല്‍ ഇത് എസ്.എഫ്.ഐ കെ.എസ്.യു സംഘര്‍ഷങ്ങളുടെ ഭാഗമല്ല എന്നും വിദ്യാര്‍ത്ഥികള്‍. ആരോപണ വിധേയനായ പ്രജിത്ത് മുന്‍പും സമാന സംഭവങ്ങളില്‍ പ്രതി എന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു
2. കെ.പി.സി.സി ഭാരവാഹി പട്ടിക ബുധനാഴ്ച പ്രഖ്യാപിച്ചേക്കും. ഗ്രൂപ്പ് നേതാക്കള്‍ വഴങ്ങാത്ത സാഹചര്യത്തില്‍ ജംബോ പട്ടിക തന്നെയാകും പ്രഖ്യാപിക്കുക. നൂറോളം ഭാരവാഹികള്‍ പട്ടിയിലുണ്ടാകും. ഒരാള്‍ക്ക് ഒരുപദവിയിലും ജംബോ പട്ടിക പാടില്ലെന്നുമുള്ള നിലപാടുകളില്‍ അവസാന നിമിഷം വരെ മുല്ലപ്പള്ളി ഉറച്ചു നിന്നെങ്കിലും ഗ്രൂപ്പ് സമര്‍ദ്ദം കാരണം ഫലം കണ്ടില്ല. തര്‍ക്കം തുടര്‍ന്നാല്‍ പട്ടിക ഇനിയും വൈകുമെന്നതും മുല്ലപ്പള്ളി വഴങ്ങാന്‍ കാരണമായി. മുതിര്‍ന്ന നേതാവ് കെ.വി. തോമസ് വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുമെന്നാണു സൂചന. ഇദ്ദേഹത്തെ ഡല്‍ഹിക്കു വിളിപ്പിച്ചിട്ടുണ്ട്.
3. അഞ്ചു വര്‍ക്കിംഗ് പ്രസിഡന്റുമാരും ആറു വൈസ് പ്രസിഡന്റുമാരും, 24 ജനറല്‍ സെക്രട്ടറിമാരും ഉള്‍പ്പെടുന്നത് ആണ് പ്രധാന ഭാരവാഹി പട്ടിക. കെ. സുധാകരനും കൊടിക്കുന്നില്‍ സുരേഷിനും പുറമേ ഐ ഗ്രൂപ്പില്‍നിന്ന് വി.ഡി. സതീശനും എ ഗ്രൂപ്പില്‍നിന്ന് പി.സി. വിഷ്ണുനാഥും വര്‍ക്കിംഗ് പ്രസിഡന്റുമാരാകും. സെക്രട്ടറിമാരായി 60 പേരുടേയും എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് 50 പേരുടേയും പട്ടികയാണു ഗ്രൂപ്പ് നേതൃത്വങ്ങള്‍ നല്‍കിയത്. ഇതിനു പുറമേ എംപിമാരുടെ നോമിനികളും ഉള്‍പ്പെടും.
4. പൗരത്വ നിയമ ഭേദഗതിക്ക് എതിരെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ ഗവര്‍ണറും കേരള സര്‍ക്കാരും തമ്മില്‍ അഭിപ്രായ വ്യത്യാസം ഇല്ലെന്ന് ആവര്‍ത്തിച്ച് നിയമമന്ത്രി എ.കെ ബാലന്‍. നിയമപരമായ വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകുന്നത് സ്വാഭാവികമാണ് എന്നും അത് നിയമപരമായി തന്നെ പരിഹരിക്കും എന്നും എ.കെ ബാലന്‍ പറഞ്ഞു. പ്രകോപനം ഉണ്ടാക്കാന്‍ ആരും ശ്രമിക്കരുത് എന്നും പ്രശ്നം ഒരിക്കലും വ്യക്തിപരമല്ല എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നിയമപരം ആയാണ് സംസ്ഥാനം സര്‍ക്കാര്‍ നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ത്തതും കേന്ദ്ര നിയമത്തിന് എതിരെ പ്രമേയം പാസാക്കിയതും. പൗരത്വ ഭേദഗതിക്ക് എതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അവകാശമുണ്ട്. ഇക്കാര്യത്തില്‍ തുടര്‍ നടപടി എടുക്കുക, സുപ്രീംകോടതിയില്‍ നിന്ന് വരുന്ന തീരുമാനം അനുസരിച്ച്. അതിനിടെ, വിഷയത്തില്‍ പ്രതികരിച്ച് ബി.ജെ.പി നേതാവ് ഒ. രാജഗോപാല്‍. ഗവര്‍ണര്‍ മര്യാദ ലംഘിക്കുന്നു. ജനങ്ങള്‍ളുടെ മുന്നില്‍ പോരടിക്കുന്നത് ശരിയല്ല. സര്‍ക്കാരും ഗവര്‍ണറും സംയമനം പാലിക്കണം. ഇരുവരും ചുമതലകള്‍ അറിഞ്ഞ് പ്രവര്‍ത്തിക്കണം എന്നും ഒ.രാജഗോപാല്‍ എം.എല്‍.എ പറഞ്ഞു.
5. ലൗ ജിഹാദ്, പൗരത്വ വിവാദങ്ങളില്‍ സീറോ മലബാര്‍ സഭയില്‍ തര്‍ക്കം രൂക്ഷം. അടിയന്തര സിനഡ് വിളിക്കണം എന്ന് ഒരു വിഭാഗം വൈദികര്‍. എറണാകുളം അങ്കമാലി അതിരൂപത വൈദികരുടേത് ആണ് തീരുമാനം. പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കണം എന്ന് ആവശ്യം. പ്രധാനമന്ത്രിയെ പ്രതിഷേധം അറിയിക്കണം എന്നും വൈദികര്‍. ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് സഭാ നേതൃത്വത്തിന് കത്ത് നല്‍കും. സര്‍ക്കുലറിലെ തെറ്റ് നേതൃത്വം തിരുത്തണം. ഇല്ലെങ്കില്‍ വിയോജിന കുറിപ്പ് വിശ്വാസികളെ അറിയിക്കാനും തീരുമാനം ആയി
6. വാര്‍ഡ് വിഭജനം സെന്‍സസിനെ ബാധിക്കില്ല എന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍. ഒറ്റ വിഭജനമേ പാടുള്ളൂ എന്ന് സെന്‍സസ് നിയമത്തില്‍ പറയുന്നില്ല. സെന്‍സസിന് പുറത്ത് നിന്നുള്ള ചോദ്യം ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കും. ദേശീയ ജനസംഖ്യ രജിസ്റ്ററില്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ട്. അത് പ്രതിഫലിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത് എന്നും എ.സി മൊയതീന്‍ പറഞ്ഞു. തദ്ദേശ വാര്‍ഡ് വിഭജന കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കിയ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു മന്ത്രി. ഈ മാസം 30 മുതല്‍ നിയമസഭാ സമ്മേളനം ആരംഭിക്കാനും മന്ത്രിസഭാ യോഗത്തില്‍ ധാരണ ആയി. സഭാ സമ്മേളനത്തിന്റെ ആദ്യ ആഴ്ച തന്നെ വാര്‍ഡ് വിഭജന ബില്‍ അവതരിപ്പിച്ച് പാസാക്കാനാണ് സര്‍ക്കാര്‍ ശ്രമം.
7. കേരളത്തില്‍ എന്‍.പി.ആറും പൗരത്വ രജിസ്റ്ററും നടപ്പാക്കേണ്ടതില്ല എന്ന് മന്ത്രിസഭാ തീരുമാനം. എന്നാല്‍ സെന്‍സസുമായി സഹകരിക്കും. സര്‍ക്കാര്‍ ഇക്കാര്യം കേന്ദ്ര സെന്‍സസ് കമ്മിഷണറെയും, സംസ്ഥാനത്തെ സെന്‍സസ് ഡയറക്ടറെയും അറിയിക്കും. ജനസംഖ്യാ കണക്കെടുപ്പിന് ഒപ്പം എന്‍.പി.ആര്‍ നടപ്പാക്കുന്നത് ജനകീയ പ്രതിഷേധത്തിന് കാരണം ആകും എന്ന് വിലയിരുത്തല്‍. സെന്‍സസില്‍ നിന്ന് രണ്ട് ചോദ്യങ്ങള്‍ സംസ്ഥാനം ഒഴിവാക്കും. ജനനതീയതി, മാതാപിതാക്കളുടെ വിവരം എന്നിവയാണ് ഒഴിവാക്കുക. രണ്ട് ചോദ്യങ്ങളും അനാവശ്യമെന്ന് സംസ്ഥാനം.