ahana

തന്റെ ജീവിതത്തിലെ ഏറ്റവും വലിയൊരു സ്വപ്നം നിറവേറ്റിയ സന്തോഷത്തിലാണ് നടി അഹാന കൃഷ്ണ. യാത്രകൾ ഇഷ്ടപ്പെടുന്ന താരം ഇത്തവണ അവധിക്കാലം ആഘോഷിക്കാൻ എത്തിയത് മാലിദ്വീപിലാണ്. അവധി ആഘോഷിക്കുന്നതിന്റെ ചിത്രം താരം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. കടലിൽ മുങ്ങിക്കുളിക്കുന്നതിന്റേയും നീന്തുന്നതിന്റേയും നിരവധി ചിത്രങ്ങളാണ് താരം പങ്കുവച്ചത്. അഹാനയുടെ ഇൻസ്റ്റഗ്രാം സ്റ്റോറീസും മാലിദ്വീപ് വിശേഷങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സഹോദരിമാരായ ഇഷാനി, ദിയ എന്നിവർ‌ക്കൊപ്പമാണ് താരം മാലിദ്വീപിൽഎത്തിയത്.

1

2

എന്നാൽ എല്ലാ സെലിബ്രിറ്റികളും നേരിടുന്ന സദാചാര ആക്രമണം അഹാനെയെയും തേടി എത്തിയിട്ടുണ്ട്. അവസരം കിട്ടാൻ വേണ്ടിയാണോ? ഡ്രസും ഇല്ലാതായോ തുടങ്ങിയ വിമർശനങ്ങളും കുറവല്ല. എന്നാൽ വീണ്ടും ഏതാനും ചിത്രങ്ങൾ കൂടി പോസ്റ്റ് ചെയ്തുകൊണ്ടാണ് അഹാന ഇത്തരക്കാർക്ക് ചുട്ട മറുപടി നൽകിയത്. നിശബ്ദവും ശക്തവുമായ പ്രതികരണമാണിത്. നമ്മുടെ ശരീരം നമ്മുടെ സ്വാതന്ത്ര്യമാണെന്ന് പറയാതെ പറയുകയാണ് അഹാന ചെയ്തത്. സ്വിം സ്യൂട്ടിലുള്ള ചിത്രങ്ങളാണ് സദാചാരവാദികളെ ചൊടിപ്പിച്ചത്.

3

4

ഞാൻ സ്റ്റീവ് ലോപ്പസ് എന്ന രാജീവ് രവി ചിത്രത്തിലൂടെ മലയാളത്തിൽ ശ്രദ്ധ നേടിയതാരമാണ് അഹാന കൃഷ്ണകുമാർ. അഹാന പ്രധാന വേഷത്തിലെത്തിയ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രവും ഹിറ്റായിരുന്നു. ടൊവീനോയുടെ നായികയായി കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ലൂക്കയും മികച്ച് പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ്.. സോഷ്യൽ മീഡിയയിലും സജീവമാണ് താരം, കഴിഞ്ഞ ദിവസം ചെന്നൈ ബസന്ത് നഗർ ബീച്ചിൽ നൃത്തമാടുന്ന വീഡിയോയും അഹാന പങ്കുവച്ചിരുന്നു.. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് അഹാനയും സഹോദരിമാരും മാലിദ്വീപിൽ വെക്കേഷൻ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ്.

5

6

7

8

9

10