j-p-nadda

ന്യൂഡൽഹി: ജഗത് പ്രകാശ് നദ്ദയെ ബി.ജെ.പി ദേശീയ അദ്ധ്യക്ഷനായി പ്രഖ്യാപിച്ചു. എതിരില്ലാതെയാണ് അദ്ധ്യക്ഷനെ തിരഞ്ഞെടുത്തത്. ഏകകണ്ഠമായായിരുന്നു തിരഞ്ഞെടുപ്പ്. ബി.ജെ.പി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ജെ.പി നദ്ദ മാത്രമാണ് നാമനിർദേശ പത്രിക നൽകിയത്. അഭിനന്ദനം അറിയിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുതിർന്ന നേതാക്കാളും നാലു മണിയോടെ ബി.ജെ.പി ആസ്ഥാനത്തെത്തും. തുടർന്ന് അനുമോദന യോഗം ചേരും.

മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ അ​മി​ത് ഷാ, ​രാ​ജ്നാ​ഥ് സിം​ഗ്, നി​തി​ൻ ഗ​ഡ്ക​രി എ​ന്നി​വ​രാ​ണ് ന​ദ്ദയു​ടെ പേ​ര് അ​ദ്ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്കു നി​ർ​ദേ​ശി​ച്ച​തെ​ന്നാ​ണ് സൂചന. 2014 ജൂലായിൽ രാജ്‌നാഥ് സിംഗ് മോദി മന്ത്രിസഭയിൽ അംഗമായതോടെയാണ് അമിത്ഷാ ദേശീയ അദ്ധ്യക്ഷനാവുന്നത്. 2014ൽ നടന്ന തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പു ചുമതല അമിത് ഷായ്ക്കായിരുന്നു.

രാഷ്ട്രീയ-ജാതി സമവാക്യങ്ങൾ തിരുത്തിയെഴുതി യു.പി.യിൽ ബി.ജെ.പി.ക്കു ഭൂരിപക്ഷം നേടിയെടുത്ത ഷാ പിന്നീട് തന്റെ പ്രവർത്തനകേന്ദ്രം ഡൽഹിക്കു മാറ്റി. ഹിമാചലിൽ നിന്നുള്ള രാജ്യസഭാ എം.പിയായ നദ്ദ ജൂലായിലാണ് വർക്കിംഗ് പ്രസിഡന്റ് ആയത്. ഒന്നാം മോദി സഭയിൽ അംഗമായിരുന്നു.