മലയാളികൾക്ക് മറക്കാനാവാത്ത നിരവധി സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സംഗീത് ശിവൻ. യോദ്ധ എന്ന സിനിമയിലൂടെ മലയാളികൾക്ക് സംഗീത് ശിവൻ പ്രിയപ്പെട്ട സംവിധായകനായി മാറി. ഗാന്ധർവം,​ നിർണയം തുടങ്ങിയ സിനിമകൾ എക്കാലത്തും സംഗീത് ശിവന്റെ സൂപ്പ‌ർ ഹിറ്റുകളാണ്. മലയാളത്തിൽ മാത്രമല്ല ഹിന്ദിയിലും അദ്ദേഹം ഒരുപിടി നല്ല സിനിമകൾ സംവിധാനം ചെയ്തു. യോദ്ധയുടെ രണ്ടാം ഭാഗം കാത്തിരിക്കുന്ന ആരാധകർക്ക് മുന്നിൽ മനസുതുറക്കുകയാണ് സംഗീത് ശിവൻ.

യോദ്ധ ഇത്രവലിയ വിജയമാവുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. തികച്ചും സ്വഭാവികമായ സിനിമയായിരുന്നു അത്. അതിനൊരു രണ്ടാം ഭാഗം ആലോചിച്ചെഴുതിയാൽ ആ സ്വാഭാവിക സൗന്ദര്യം നഷ്ടപ്പെടും അതിനാൽ ഒരു കഥയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്. നല്ലൊരു കഥ വന്നാൽ തീർച്ചയായും യോദ്ധ 2 ചെയ്യും. യോദ്ധ 2 മാത്രം ആലോചിച്ചാൽ മറ്റൊന്നും നടക്കില്ല എന്നും കൗമുദി ടി.വിയുടെ സിനിമ കൊട്ടകയിൽ സംഗീത് ശിവൻ പറയുന്നു.


പ്രശസ്ത സംവിധായകനായ സംഗീത് ശിവൻ ആദ്യമായി കാമറയ്ക്ക് മുന്നിലെത്തുകയാണ് കോട്ടയം എന്ന സിനിമയിലൂടെ.മാത്തച്ചൻ എന്ന കോട്ടയം അച്ചായന്റെ കഥാപാത്രമാണ് സംഗീത് ശിവൻ ചെയ്യുന്നത്. ലൂക്കാചുപ്പി എന്ന സിനിമയുടെ ഛായാഗ്രാഹകനായ ബിനുവാണ് കോട്ടയം എന്ന സിനിമയുടെ സംവിധായകൻ. കോട്ടയം അടുത്തയാഴ്ച തീയറ്ററുകളിലെത്തും.

yodha-2