terrorists-killed

ശ്രീനഗർ: ജമ്മു കാശ്മീരിലെ ഷോപ്പിയൻ ജില്ലയിൽ ഇന്നലെ രാവിലെയുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന മൂന്ന് ഹിസ്ബുൾ ഭീകരരെ വധിച്ചു. ഷോപ്പിയനിലെ വച്ചി പ്രദേശത്ത് ഭീകരർ തമ്പടിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സുരക്ഷാസേന പ്രദേശത്ത് തെരച്ചിൽ നടത്തുകയായിരുന്നു. ഭീകരരോട് സേന കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും അവർ തിരിച്ച് വെടിയുതിർക്കുകയാണുണ്ടായത്. തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ സേന ഭീകരരെ വധിക്കുകയായിരുന്നു. ഇവരുടെ പക്കൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.

അതേസമയം,​ കൊല്ലപ്പെട്ട ഭീകരരിൽ രണ്ടുപേരെ തിരിച്ചറിഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൈനപോര സ്വദേശി ആദിൽ ഷേഖ്, ഊർപോര സ്വദേശി വാസിം വാനി എന്നിവരെയാണ് തിരിച്ചറിഞ്ഞത്. 2018 ൽ പി.ഡി.പി എം.എൽ.എ ഐജാസ് അഹ്മദ് മിറിന്റെ വീട്ടിൽ നിന്ന് ആയുധങ്ങൾ മോഷ്ടിച്ച സംഭവത്തിലെ പ്രതിയാണ് ആദിൽ ഷേഖ്.