case-diary-

അഹമ്മദാബാദ്: എട്ടാം ക്ലാസ് വിദ്യാ‌ർത്ഥിയായ മകനുമായി അദ്ധ്യാപിക ഒളിച്ചോടിയെന്ന് പിതാവിന്റെ പരാതി. 14കാരനായ മകനെ 26കാരിയായ അദ്ധ്യാപിക വശീകരിച്ച് തട്ടിക്കൊണ്ടുപോയി എന്നാണ് പൊലീസിന് നൽകിയ പരാതിയിൽ പിതാവ് പറയുന്നത്. ഗുജറാത്തിലെ ഗാന്ധിനഗറിലാണ് സംഭവം.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച നാല് മണി മുതലാണ് എട്ടാം ക്ലാസുകാരനെ കാണാതായത്. ഒപ്പം ക്ലാസ് ടീച്ചർ കൂടിയായ 26കാരിയേയും കാണാതായി. ഇതേ തുടർന്നാണ് ഉദ്യോഗ ഭവൻ ജീവനക്കാരനായ പിതാവ് പരാതി നല്‍കിയത്.

കഴിഞ്ഞ ഒരു വർഷമായി അദ്ധ്യാപികയും വിദ്യാർത്ഥിയും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സ്കൂൾ അധികൃതർ ഇരുവരെയും താക്കീത് ചെയ്തതായും പൊലീസ് പറയുന്നു. തങ്ങളുടെ ബന്ധം അംഗീകരിക്കപ്പെടില്ലെന്ന് ബോദ്ധ്യപ്പെട്ടതിനെ തുടർന്നാണ് ഇരുവരും ഒളിച്ചോടാൻ തീരുമാനിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഇരുവരും മൊബൈൽ ഫോൺ കൈവശം വയ്ക്കാത്തതിനാൽ ലൊക്കേഷൻ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല.