ലൈംഗികതയെക്കുറിച്ച് ഒരുപാട് അബദ്ധധാരണകൾ പേറുന്നവരാണ് സമൂഹത്തിൽ ഭൂരിപക്ഷവും. ശരിയായ ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവും ഇത്തരം ധാരണകൾക്ക് കാരണമാകുന്നുണ്ട്. ലൈംഗിക ബന്ധത്തെക്കുറിച്ചും ശാരീരിക മാനസിക ആരോഗ്യത്തെക്കുറിച്ചും പലരും അജ്ഞാരാണ്. മികച്ചതും സംതൃപ്തി നിറഞ്ഞതുമായ ലൈംഗിക ബന്ന്ധത്തിന് എതത്ര സമയം എടുക്കും എന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ചില ഗവേഷകർ. പോൺ വീഡിയോകളിൽ കാണുന്നതല്ല യഥാർത്ഥ സെക്‌സ് എന്ന് വെളിവാക്കുന്നതാണ് ഈ പഠനം. ഗവേഷണം അമേരിക്കയിലെ പെൻ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരായ എറി കോർട്ടിയും ജെനേ ഗാർഡിയാനിയും ചേർന്നാണ് സെക്‌സും സമയവും എന്ന വിഷയത്തിൽ ഗവേഷണം നടത്തിയത്.
അമ്പത് പേരിലായി നടത്തിയ ഗവേഷണത്തിൽ ശരാശരി എത്ര സമയമാണ് സംതൃപ്തിയുള്ള ലൈംഗിക അനുഭവത്തിന് എന്ന് ഗവേഷകർ കണ്ടെത്തി. അത് ശരാശരി 13 മിനിട്ടിൽ കൂടുതലാകില്ലെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. ചിലരിൽ ഇത് ഒന്ന് മുതൽ രണ്ട് മിനിട്ടിനുള്ളിൽ സംഭവിക്കും. ആ സമയം തീരെ കുറവാണെന്നാണ് പഠനം വെളിവാക്കുന്നത്. മൂന്ന് മുതൽ ഏഴ് മിനിട്ട് വരെ നീണ്ടു നില്‍ക്കുന്ന സെക്‌സ് ആണെങ്കില്‍ അത് കഷ്ടിച്ച് കൊള്ളാം എന്നാണ് വിലയിരുത്തൽ ഏഴ് മിനിട്ട് മുതൽ13 മിനിട്ട് വരെ നീണ്ടു നില്‍ക്കുന്ന ലൈംഗിക ബന്ധം ആണ് അഭികാമ്യം എന്ന് പഠനം പറയുന്നു.
ചിലരിൽ ലൈംഗിക ബന്ധം പത്ത് മുതൽ 30 മിനിട്ട് വരെ നീണ്ടുനിൽക്കാറുണ്ട്. ഇത് വളരെ അപൂർവ്വമാണെന്നാണ് സർവേയിലെ വിലയിരുത്തൽ. ശരാശരി കണക്കെടുത്തുനോക്കുകയാണെങ്കിൽ അഞ്ച് മിനിട്ടാണ് ഒരു ലൈംഗിക ബന്ധത്തിന്റെ ദൈർഘ്യം എന്നും ഗവേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.