പൗരത്വ നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിലും വ്യത്യസ്ത തരത്തിലുള്ള പ്രതിഷേധങ്ങളാണ് നടക്കുന്നത്. അതേസമയം അല്ലല്ല ബാൻഡിന്റെ ‘ആവൂല’ മ്യൂസിക്ക് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. കേന്ദ്രസർക്കാരിന്റെ പൗരത്വ നിലാപാടുകൾക്കെതിരെ ഗാനത്തിലൂടെ പ്രതിരോധം തീർക്കുകയാണ്. സംവിധായകൻ മുഹ്സിൻ പരാരിയാണ് മ്യൂസിക് വീഡിയോ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.
അല്ലല്ല ബാൻഡിന്റെ ബാനറിൽ ഫാർഗോ നിർമിച്ചിരിക്കുന്ന മ്യൂസിക് വീഡിയോക്ക് വരികൾ എഴുതിയിരിക്കുന്നത് കോയാലി ആണ്. നയീം നിസ്തർ, റെനീഷ് ബഷീർ, വിമൽനാസർ എന്നിവര്‍ പിന്നണിയിലുള്ള മ്യൂസിക് വീഡിയോ എഡിറ്റ് ചെയ്യുകയും സംവിധാനം നിർവ്വഹിക്കുകയും ചെയ്തിരിക്കുന്നത് ഹനാൻ മുഹമ്മദാണ്. അൻസൽ മുഹമ്മദിന്റെതാണ് ഛായാഗ്രഹണം.