moolamattom-

കട്ടപ്പന: മൂലമറ്റം പവർഹൗസിൽ പൊട്ടിത്തെറി. ജനറേറ്ററിന്റെ ഒരുഭാഗം പൊട്ടിത്തെറിച്ചു. ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടർന്ന് രണ്ട് ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പവർഹൗസിനുള്ളിൽ മുഴുവv പുക നിറഞ്ഞു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് രണ്ട് ജീവനക്കാരെ ആശുപത്രിയിൽ എത്തിച്ചത്. രണ്ടുപേരുടെയും നില ഗുരുതരമല്ല.


ഫയർഫോഴ്‌സ് എത്തിയാണ് പവർഹൗസിൽഉണ്ടായിരുന്ന മുഴുവൻ ജീവനക്കാരെയും പുറത്തെത്തിച്ചത്. രാത്രി 9.15 ഓടെ ട്രയൽ റൺ നടത്തുന്നതിനിടെയാണ് ജനറേറ്ററിന്റെ എക്‌സിസ്റ്റർ ഭാഗത്ത് പൊട്ടിത്തെറിയുണ്ടായത്. ഇതേത്തുടർന്ന് പവർ ഹൗസിന്റെ പ്രവർത്തനം പൂർണമായും നിർത്തിവച്ചു. എത്ര സമയത്തിനകം പ്രവർത്തനം പുനരാരംഭിക്കാന്‍ കഴിയുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നാണ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്.