അമിത രക്തസമ്മർദ്ദവും ഹൃദ്രോഗ സാദ്ധ്യതയും കുറയ്ക്കാൻ അദ്ഭുതകരമായ കഴിവുണ്ട് ഡാഷ് (Dietary Approach to Stop hypertension - DASH) ഡയറ്റിന്. പഴങ്ങൾ, ധാന്യങ്ങൾ, പച്ചക്കറികൾ, കൊഴുപ്പ് കുറഞ്ഞ പാലും പാലുത്പന്നങ്ങളും, മത്സ്യം, കൊഴുപ്പ് കുറഞ്ഞ മാംസം, നട്സ് എന്നിവയാണ് ഡാഷ് ഡയറ്റിൽ ഉൾപ്പെടുന്നത്. ഡാഷ് ഡയറ്റിൽ മധുരം ഉപയോഗിക്കില്ല. ഉപ്പ്, റെഡ് മീറ്റ് , കൊഴുപ്പ് എന്നിവയ്ക്കെല്ലാം നിയന്ത്രണം ഉണ്ട്.
വേറെയും ഗുണങ്ങൾ ഇതിനുണ്ട്. ശരീരഭാരം കുറയ്ക്കാൻ മികച്ച ഡാഷ് ഡയറ്റ് കാൻസർ, പ്രമേഹം, മെറ്റബോളിക് സിൻഡ്രോം എന്നിവയ്ക്കെല്ലാമുള്ള സാദ്ധ്യത വളരെയധികം കുറയ്ക്കാൻ സഹായകമാണ്. വിദഗ്ദ്ധനായ ഡയറ്റീഷ്യന്റെ മേൽനോട്ടത്തിൽ വേണം ഡാഷ് ഡയറ്റ് തിരഞ്ഞെടുക്കാൻ. രോഗങ്ങളുള്ളവരും മരുന്നുകൾ ഉപയോഗിക്കുന്നവരും ഒരിക്കലും സ്വന്തം ഇഷ്ടമനുസരിച്ച് ഡയറ്റുകൾ പരീക്ഷിക്കരുത്. വിദഗ്ദ്ധ നിർദ്ദേശം തേടുക.