നടൻ ടൊവിനോ തോമസിന്റെ പുതിയ ചിത്രമായ കിലോ മീറ്റേഴ്സ് ആന്‍റ് കിലോ മീറ്റേഴ്സിന്റെ ഒഫിഷ്യൽ ടീസർ പുറത്തുവിട്ടു. ‘കുഞ്ഞുദൈവം’, ‘രണ്ടു പെണ്‍കുട്ടികള്‍’ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ജിയോ ബേബിയാണ് ചിത്രത്തിന്റെ സംവിധായകന്‍. ടൊവിനോ തോമസ് ആണ് ചിത്രത്തിന്റെ നിര്‍മാതാവ്. ആന്റോ ജോസഫ്, റംഷി അഹമ്മദ്, സിനു സിദ്ധാര്‍ഥ് എന്നിവര്‍ക്കൊപ്പം ചേര്‍ന്നാണ് ടൊവിനോ ചിത്രം നിര്‍മിക്കുന്നത്. ബി.കെ ഹരിനാരായണന്‍, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം ഒരുക്കുന്നത് സൂരജ് എസ് കുറുപ്പാണ്. ‘യാത്രയില്‍ ഇല്ലാതാവുന്ന ദൂരങ്ങള്‍’ എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍.
ടൊവിനോയുടെ പിറന്നാൾ ദിനംകൂടിയാണിന്ന്.താരത്തിന് പിറന്നാൾ ആശംസകൾ നേർന്ന് നിരവധി ആരാധകരും സഹപ്രവർത്തകരും രംഗത്തെത്തി. മലയാള സിനിമയിൽ സൂപ്പർഹിറ്റായി മാറിയ ടൊവിനോയുടെ ചിത്രങ്ങളിൽ താരത്തിന്റെ നായികമാരായി എത്തിയ മലയാള നടിമാരും താരത്തിന് പിറന്നാൾ ആശംസകളുമായെത്തി.