ചുരുങ്ങിയ കാലഘട്ടത്തെ അഭിനയ ജീവിതം കൊണ്ട് തന്നെ മലയാളത്തിലെ മികച്ച നായികമാരിൽ ഒരാളായി മാറാൻ ലിസിക്ക് സാധിച്ചു. ചിത്രം, താളവട്ടം, ബോയിംഗ് ബോയിംഗ് തുടങ്ങിയവ എക്കാലത്തും ഓർമ്മിക്കപ്പെടുന്ന ലിസിയുടെ ചിത്രങ്ങളാണ്. എൺപതുകളിലെ എല്ലാ മുൻനിര നായകന്മാർക്കൊപ്പവും ലിസി തകർത്തഭിനയിച്ചു. മോഹൻലാൽ - ലിസി കൂട്ടുകെട്ടിൽ സ്‌ക്രീനിൽ മാജിക് സൃഷ്ടിക്കാൻ അവർക്ക് കഴിഞ്ഞു. ഒരുപാട് നാളായി സിനിമ അഭിനയത്തിൽ നിന്നും മാറിനിൽക്കുകയായിരുന്നു താരം. കഴിഞ്ഞ ദിവസം നടന്ന മണിയൻ പിളള രാജുവിന്റെ മകന്റെ വിവാഹ ചടങ്ങിൽ വച്ച് സംവിധായകൻ ജോഷിക്കും, നടി നാദിയ മൊയ്തുവിനെയും ഏറെക്കാലത്തിനു ശേഷം കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് ലിസി ഫേസ് ബുക്കിലൂടെ. 35 വർഷങ്ങൾക്ക് മുമ്പ് ജോഷിയുടെ "ഒന്നിങ്ങു വന്നെങ്കിൽ" എന്ന സിനിമയുടെ സെറ്റിലാണ് ഞങ്ങൾ മൂന്നും ഒരു ഫ്രെയിമിൽ കണ്ടുമുട്ടിയതെന്നും ലിസി പറയുന്നു. ഒപ്പം തങ്ങളുടെ പഴയ ഫോട്ടോയും ഫേസ് ബുക്കിൽ താരം പങ്കുവച്ചു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
അന്നും ഇന്നും...ഓർമ്മകൾ... ഇന്നലെ നടന്ന മണിപിള്ള രാജു ചേട്ടന്റെ മകന്റെ വിവാഹ റിസപ്ഷനിൽ വച്ച് ദീർഘനാളുകൾക്കു ശേഷം ജോഷി സാറിനെ കണ്ടു. 35 വർഷം മുമ്പ് ഒന്നിങ്ങു വന്നെങ്കിൽ എന്ന സിനിമയുടെ സൈറ്റിൽ വച്ചാണ് ഞാനും നാദിയയും ജോഷിസാറും ഇതുപോലെ ഒരേ ഫ്രെയിമിൽ വന്നത്.