bobby-chemmanur

കോഴിക്കോട്: ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജുവലേഴ്‌സ് ഗ്രൂപ്പിന്റെ 46-ാമത് ഷോറൂം മധുരയിൽ തുറന്നു. ഡോ. ബോബി ചെമ്മണൂരും ചലച്ചിത്രതാരം ശ്രുതി ഹാസനും ചേർന്ന് ഉദ്ഘാടനം ചെയ്‌തു. തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങൾക്കുള്ള ധനസഹായ വിതരണവും ഡോ. ബോബി ചെമ്മണൂരിന്റെ ജീവചരിത്രത്തിന്റെ കവർപേജ് പ്രകാശനവും ശ്രുതി ഹാസൻ നിർവഹിച്ചു.

എം.ജി. പ്രതീഷാണ് ജീവചരിത്രം എഴുതുന്നത്. എസ്. വെങ്കിടേശൻ എം.പി.,​ ഗോൾഡ് മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ദക്ഷിണാമൂർത്തി തുടങ്ങിയവർ സംബന്ധിച്ചു. ബി.ഐ.എസ് 916 ഹാൾമാർക്ക്ഡ് സ്വർണാഭരണങ്ങളുടെയും ഡയമണ്ട് ആഭരണങ്ങളുടെയും വിപുലമായ ശേഖരവും സെലക്ഷനുമാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഷോറൂമിലുള്ളത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഡയമണ്ട് ആഭരണങ്ങൾക്ക് 50 ശതമാനം വിലക്കുറവ് ഉൾപ്പെടെ ആകർഷക ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.