തിരുവനന്തപുരം: നിശാഗന്ധി നൃത്തോത്സവത്തിൽ 24ന് വൈകട്ട് 8ന് പ്രശസ്ത നർത്തകി ആനന്ദ ശങ്കറിന്റെ കുച്ചിപ്പുടി അരങ്ങേറും. ഇതിനുപുറമേ ആന്ധ്രാപ്രദേശിന്റെ ശാസ്ത്രീയരൂപമായ സിംഹനന്ദിനിയും അവർ അവതരിപ്പിക്കും. നൃത്തത്തിന് സംഗീത പകർന്നിരിക്കുന്നത് സുഭാഷിണി ശങ്കറാണ്. റെയിൽവേയിലെ മുതിർന്ന ഉദ്യോഗസ്ഥയായ ആനന്ദ ശങ്കർ ജയന്ത് പ്രശസ്ത പ്രഭാഷണ പരിപാടിയായ ടെഡ് ടോക്കിലെ പ്രാസംഗികയുമാണ്. 2007 ൽ രാഷ്ട്രം അവരെ പത്‌മശ്രീ നൽകി ആദരിച്ചു. സംഗീത നാടക അക്കാഡമി പുരസ്‌കൃതയായ ഡോ. ആനന്ദ ചെന്നൈ കലാക്ഷേത്രയിലാണ് നൃത്തം അഭ്യസിച്ചത്.