അരുമാനൂർ: ശ്രീനാരായണ ഗുരുദേവൻ ബാലാലയ പ്രതിഷ്ഠയും പ്രഥമ ശിഷ്യൻ ഭൈരവൻ ശാന്തി പുന:പ്രതിഷ്ഠയും നടത്തിയ അരുമാനൂർ നയിനാർ ദേവക്ഷേത്രത്തിലെ 86-ാമത് വാർഷിക ഉത്സവത്തിന് ഇന്ന് കൊടിയേറും. 31ന് ആറാട്ടോടെ സമാപിക്കും.
തൃക്കൊടിയേറ്റ് ഇന്ന് രാവിലെ 10നും10.25നും മദ്ധ്യേയാണ്.10.35ന് പൊങ്കാല നിവേദ്യം.വൈകിട്ട് 7ന് എം.വിൻസെന്റ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും .കലാപരിപാടികൾ അടൂർ പ്രകാശ് എം,പിയും ഉദ്ഘാടനം ചെയ്യും. രാത്രി 9.30ന് കൊല്ലം കാലിദാസ കലാകേന്ദ്രത്തിന്റെ നാടകം 'അമ്മ'.23ന് രാവിലെ 6ന് ഹാലാസ്യ മാഹാത്മ്യ പാരായണം ആരംഭം. വൈകിട്ട് 7ന് നൃത്തനിശ.രാത്രി 10ന് ഡോ.വസന്തകുമാർ
സാംബശിവന്റെ കഥാപ്രസംഗം. 24ന് വൈകിട്ട് 5ന് താലപ്പൊലി ഘോഷയാത്ര. രാത്രി 7.30ന് സംഗീത സദസ്സ്.10ന്
കോഴിക്കോട് സങ്കീർത്തനയുടെ നാടകം 'വേനലവധി.' 24ന് വൈകിട്ട് 7ന് കലാ സാംസ്കാരിക സമ്മേളനം മന്ത്രി കടകംപളളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സി.ദിവാകരൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. രാത്രി 9.30ന് ദൃശ്യവേദിയുടെ കളിയാട്ടകാലം.26ന് വൈകിട്ട് 5.30ന് ശിശു സമ്മേളനം.രാത്രി 7.30ന് നൃത്തനൃത്യങ്ങൾ.27ന് വൈകിട്ട് 7ന് മഞ്ചു വെള്ളായണിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന കവിഅരങ്ങ് വിനോദ് വൈശാഖി ഉദ്ഘാടനം ചെയ്യും. രാത്രി 9.30ന്
കായംകുളം കെ.പി.എ.സിയുടെ നാടകം മഹാകവി കാളിദാസൻ.
ശ്രീനാരായണ ധർമ്മപ്രചാരണ സമ്മേളനം 28ന് വൈകിട്ട് 7ന് മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യും. ഡോ.എം.എ.സിദ്ദിഖ് അദ്ധ്യക്ഷത വഹിക്കും.രാത്രി 10ന് തിരുമല ചന്ദ്രൻ നയിക്കുന്ന കോമഡി ഉത്സവം. 29ന് രാവിലെ 10.30ന് നിറപറയ്ക്കെഴുന്നള്ളിപ്പ്.രാത്രി 10ന് ഗായകൻ വിധു പ്രതാപ്, സിനിമാ താരങ്ങളായ അനുശ്രീ.മനോജ് ഗിന്നസ് എന്നിവർ നയിക്കുന്ന സൂപ്പർഹിറ്ര് മെഗാഷോ. 30ന് രാത്രി 8ന് റഹ് മാൻ നയിക്കുന്ന ട്രാക്സിന്റെ ഗാനമേള.11.30ന് പള്ളിവേട്ട.31ന് രാവിലെ 7ന് കാവടി ഘോഷയാത്ര. 11ന് അരുമാനൂർ ജി.മാധവൻ നയിക്കുന്ന
ഗുരുദേവ പഠന ശിബിരം. ഉച്ചയ്ക്ക് 2ന് ഒാട്ടൻതുള്ളൽ വൈകിട്ട് 4ന് ആറാട്ടിന് എഴുന്നള്ളിപ്പ്.രാത്രി 11.30ന് ആറാട്ട്. വെളുപ്പിന് 3ന് തൃക്കൊടിയിറക്ക്, വെടിക്കെട്ട്.ദിവസവും ഉച്ചയ്ക്ക് സമൂഹസദ്യയും 22ന് പ്രഭാത ഭക്ഷണവും 31ന് പ്രഭാത ഭക്ഷണവും ആറാട്ട്കടവിൽ സായാഹ്ന ഭക്ഷണവും ഉണ്ടായിരിക്കും.