nepal-died
NEPAL DIED

നേപ്പാളിൽ കൂട്ടദുരന്തത്തിന് കാരണം ഗ്യാസ് ഹീറ്ററിൽ നിന്ന് ചോ‌ർന്ന വിഷവാതകം.

എൽ.പി.ജി, പ്രൊപ്പെയ്ൻ, പ്രകൃതിവാതകം എന്നിവയാണ് ഗ്യാസ് ഹീറ്ററിന്റെ ഇന്ധനം.

തകരാറുണ്ടെങ്കിൽ കാർബൺ മോണോക്സൈഡ് പോലുള്ള വിഷവാതകങ്ങൾ പുറത്തുവരാം.

മുറിയിൽ സ്ഥിരമായി ഘടിപ്പിക്കുന്ന ഹീറ്ററുകളും, പോർട്ടബിൾ ഹീറ്ററുകളുമുണ്ട്. സ്ഥിരം ഹീറ്ററുകളിൽ വിഷവാതകം പുറത്തുകളയാൻ വെന്റുകൾ ഉണ്ടാകും. പോർട്ടബിൾ ഹീറ്ററുകളിൽ ഇതില്ല.

നേപ്പാളിൽ ഉപയോഗിച്ചത് പോർട്ടബിൾ ഔട്ട്ഡോർ ഹീറ്റർ ആണെന്നാണ് റിപ്പോർട്ട്

കാർബൺ മോണോക്‌സൈഡിന് നിറമോ മണമോ രുചിയോ ഇല്ലാത്തതിനാൽ ശ്വസിക്കുന്നത് അറിയില്ല

ശ്വസിച്ചാൽ ശരീരത്തിന് ഓക്സിജൻ ആഗിരണം ചെയ്യാനുള്ള കഴിവു നഷ്ടപ്പെടും.

ഓക്സിജൻ രക്തത്തിലെ ഹീമോേഗ്ലാബിനൊപ്പമാണ് ശരീരത്തിലെത്തുന്നത്. ഓക്സിജനൊപ്പം കാർബൺ മോണോക്‌സൈഡും ശരീരത്തിലെത്തിയാൽ ഹീമോഗ്ലോബിൻ ആദ്യം സ്വീകരിക്കുക കാർബൺ മോണോക്‌സൈഡിനെയാണ്

ഹീമോഗ്ലോബിനെ കൂട്ടുപിടിച്ച് കാർബൺമോണോക്സൈഡ് കോശങ്ങളിലെല്ലാം എത്തും. പ്രാണവായു കിട്ടാതെ കോശങ്ങൾ നശിക്കും.

ഏതാനും മിനിറ്റു മതി ശരീരത്തെ മരണാസന്നമാക്കാൻ.

വിഷവാതകം ശ്വസിച്ചാൽ കടുത്ത ശ്വാസതടസം. ഉടൻ വായുസഞ്ചാരമുള്ള സ്ഥലത്തേക്ക് മാറണം