അഭിമുഖം
ജയിൽ വകുപ്പിൽ, കാറ്റഗറി നമ്പർ 3/2017 പ്രകാരം വിജ്ഞാപനം ചെയ്ത, പി.ഡി. ടീച്ചർ തസ്തികയിലേക്ക് 23, 24 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുളള ഇന്റർവ്യൂ മെമ്മോ, വൺടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, വ്യക്തിവിവരണ കുറിപ്പ് എന്നിവ ഡൗൺലോഡ് ചെയ്ത് അഭിമുഖ സമയത്ത് ഹാജരാക്കണം. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 5 വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ:- 0471 2546439).
പുനരളവെടുപ്പ്
പൊലീസ് വകുപ്പിൽ, കാറ്റഗറി നമ്പർ 441/2016 പ്രകാരം വിജ്ഞാപനം ചെയ്ത, റിപ്പോർട്ടർ ഗ്രേഡ് 2 തസ്തികയിലേക്ക് 23 ന് ഉച്ചയ്ക്ക് ഒരുമണി മുതൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ പുനരളവെടുപ്പ് നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 3 വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ : 0471 2546281).