തിരുവനന്തപുരം: ദേശീയ പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നും മതാടിസ്ഥാനത്തിൽ പൗരത്വം നിർണയിച്ച് ദേശീയ രജിസ്റ്റർ തയ്യാറാക്കാനുള്ള നീക്കത്തിൽനിന്ന് പിന്തിരിയണമെന്നും ആവശ്യപ്പെട്ട് ഫെബ്രുവരി 11 -ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ ഉപവാസം നടത്താൻ കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു) സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.
ജനവിരുദ്ധ നയങ്ങളുടെ ഫലമായി രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയടക്കമുള്ള വിഷയങ്ങളിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടാൻ വർഗീയ ധ്രുവീകരണം തീവ്രമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ പൗരത്വ ഭേദഗതി ബില്ലുമായി കേന്ദ്ര സർക്കാർ വന്നിരിക്കുന്നതെന്ന് സെക്രട്ടേറിയറ്റ് യോഗം ചൂണ്ടിക്കാട്ടി.
പ്രസിഡന്റ് എൻ. സദാശിവൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആർ. രഘുനാഥൻ നായർ റിപ്പോർട്ട് അവതരിപ്പിച്ചു.