തിരുവനന്തപുരം: തൈക്കാട് ഗവൺമെന്റ് മോഡൽ ഹയർസെക്കൻഡറി സ്‌കൂളിന് കബഡി മാറ്റ് അനുവദിക്കുമെന്ന് കായികമന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. സംസ്ഥാന കായികവകുപ്പ് സകൂളുകളിൽ നടപ്പാക്കുന്ന ഗ്രാസ്റൂട്ട് ലെവൽ ബാസ്‌ക്കറ്റ് ബാൾ പരിശീലന പദ്ധതി ഹൂപ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുമ്പോഴായിരുന്നു മന്ത്രി ഇക്കാര്യം അറിയിച്ചത്. ഉദ്ഘാടന ചടങ്ങിന് എത്തിയപ്പോൾ മന്ത്രിയോട് വിദ്യാർത്ഥികൾ ഈ ആവശ്യം ഉന്നയിക്കുകയായിരുന്നു. തുടർന്ന് ഉദ്ഘാടന പ്രസംഗത്തിനിടെ മാറ്ര് അനുവദിക്കാമെന്ന് അറിയിക്കുകയായിരുന്നു.