തിരുവനന്തപുരം: സെന്റ് ജോസഫ്‌സ് സ്‌കൂളിൽ നടന്ന ബ്രെയിൻ ക്വിസ് മത്സരത്തിൽ ചെങ്ങമനല്ലൂർ എച്ച്.എസ്.എസിലെ യു.പി അൻജൽ മുഹമ്മദ് ഒന്നാം സ്ഥാനം നേടി. പുനലൂർ ബോയ്‌സ് എച്ച്.എസ്.എസിലെ മുഹൈസ്‌ന എസ്. ഷിബു രണ്ടാം സ്ഥാനവും നേടി. കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കളും അദ്ധ്യാപകരും ജനപ്രതിനിധികളും സാമൂഹികപ്രവർത്തകരും കൂടുതൽ ജാഗ്രത പുലർത്തണമെന്ന് മന്ത്രി പറഞ്ഞു. വിജയികൾക്ക് മേയർ കെ. ശ്രീകുമാർ ട്രോഫികളും കാഷ് അവാർഡും സമ്മാനിച്ചു. വി.കെ. പ്രശാന്ത് എം. എൽ. എ മുഖ്യാതിഥിയായി. ബാലാവകാശ സംരക്ഷണ കമ്മിഷൻ ചെയർമാൻ പി. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. കമ്മിഷൻ അംഗങ്ങളായ എൻ. ശ്രീല മേനോൻ, സിസ്റ്റർ ബിജി ജോസ്, കെ. നസീർ, സി.ജെ ആന്റണി,കമ്മീഷൻ സെക്രട്ടറി അനിത ദാമോദരൻ, രജിസ്ട്രാർ പി.വി. ഗീത, സ്‌കൂൾ പ്രിൻസിപ്പൽ ജോസഫ് ജോസ് എന്നിവർ പങ്കെടുത്തു.ഫാ. ഫിലിപ്പ് പരക്കാട്ട് സ്വാഗതവും ഡോ. എം.പി. ആന്റണി നന്ദിയും പറഞ്ഞു.