rebuild-

തിരുവനന്തപുരം: കേരള പുനർനിർമാണ പദ്ധതിയിൽ (റീബിൽഡ് കേരള ഇനിഷ്യേറ്റീവ് ) 1805 കോടിയുടെ വിവിധ പദ്ധതികൾക്ക് സർക്കാർ തത്വത്തിൽ അംഗീകാരം നൽകി. ഇതിൽ 807 കോടിയുടെ പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉപദേശക സമിതിയോഗം റീബിൽഡ് കേരളയുടെ പ്രവർത്തനങ്ങൾ വിലയിരുത്തി.. എല്ലാ പദ്ധതികളും കൂടുതൽ ജനകീയമാകണമെന്നും, എല്ലാ വകുപ്പുകളും കേരള പുനർനിർമാണ പദ്ധതിയുടെ ഭാഗമായി മാറണമെന്നും . മുഖ്യമന്ത്രി പറഞ്ഞു.
പുനർനിർമ്മാണ പദ്ധതിക്ക് ലോകബാങ്കിൽ നിന്ന് ആദ്യഗഡുവായി 1780 കോടിയുടെ വായ്പ ലഭിച്ചിട്ടുണ്ട്. റോഡ് പുനർനിർമ്മാണത്തിന് ജർമൻ ബാങ്കും വായ്പ നൽകും. ദുരന്തങ്ങളെ അതിജീവിക്കാൻ ശേഷിയുള്ള കേരളം നിർമ്മിക്കുകയാണ് കേരള പുനർനിർമ്മാണ വികസന പരിപാടിയുടെ (ആർ.കെ.ഡി.പി) ലക്ഷ്യം
കൃഷി, ഭൂമി വിനിയോഗം എന്നിവ ഉൾപ്പെടെ 12 മേഖലകളാണ് പരിഷ്കരണത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്.

അംഗീകരിച്ച പദ്ധതികൾ

 പൊതുമരാമത്ത് റോഡുകളുടെ പുനർനിർമ്മാണം - 300 കോടി
 എട്ട് ജില്ലകളിൽ 603 കിലോമീറ്റർ പ്രാദേശിക റോഡുകളുടെ പുനർനിർമ്മാണം - 488 കോടി.

 ബ്രഹ്മപുരത്ത് കടമ്പ്രയാർ പുഴയ്ക്കുമീതെ പാലം നിർമ്മാണം - 30 കോടി

ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റവും റേഡിയോ ഫ്രീക്വൻസി ടെക്‌നോളജിയും - 20.8 കോടി.
 വനങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാനും കണ്ടൽക്കാടുകളുടെ സംരക്ഷണത്തിനും സ്വകാര്യ എസ്റ്റേറ്റുകൾ ഏറ്റെടുക്കുന്നതിനും - 130 കോടി.
 കുടുംബശ്രീ മുഖേന ജീവനോപാധി - 250 കോടി
 വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പദ്ധതികൾ പൂർത്തിയാക്കുന്നതിനും പമ്പ്‌സെറ്റുകൾ മാറ്റിവയ്ക്കുന്നതിനും - 350 കോടി.
 ഇടുക്കിക്കും വയനാടിനും പ്രത്യേക പരിഗണന നൽകി കൃഷിവികസന പദ്ധതികൾ - 182.76 കോടി.
 ജനപങ്കാളിത്തത്തോടെ പ്രാദേശിക ഭൂപടം തയ്യാറാക്കുന്ന മാപ്പത്തോൺ പദ്ധതി - 4.24 കോടി.
 70 വില്ലേജ് ഓഫീസുകളുടെ പുനർനിർമാണത്തിനും 40 ഓഫീസുകളുടെ അറ്റകുറ്റപ്പണിക്കും - 35 കോടി.
 ഫിഷറീസ് മേഖലയിലെ പദ്ധതികൾക്ക് 5.8 കോടി
 ജൈവവൈവിധ്യ സംരക്ഷണം- 5 കോടി
.