drugs

കൊച്ചി: കേരളത്തിൽ വ്യാപകമായി വിറ്റഴിച്ചിരുന്ന ഗുണനിലവാരമില്ലാത്ത നിരവധി മരുന്നുകൾ നിരോധിച്ചു. സാധാരണ ജനങ്ങൾക്കിടയിൽ പ്രചാരമുള്ള മരുന്നായ പാരസെറ്റമോൾ ഉൾപ്പെടെ പതിനാറോളം മരുന്നുകളാണ് നിരോധിച്ചിരിക്കുന്നത്. തിരുവനന്തപുരത്തുള്ള ഡ്രഗ്സ് ടെസ്റ്റിംഗ്‌ ലബോറട്ടറിയിലും എറണാകുളത്തെ റീജ്യണൽ ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലും നടന്ന പരീക്ഷണങ്ങളിൽ ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ മരുന്നുകളാണിവ.

ഈ മരുന്നുകളുടെ വിൽപ്പനയും വിതരണവും ഡ്രഗ്സ് കൺട്രോൾ വകുപ്പ് നിരോധിച്ചിരിക്കുകയാണ്. നിരോധിത മരുന്നുകളുടെ പട്ടികയിലുള്ള മരുന്നുകൾ കയ്യിലുള്ളവർ അത് വിതരണം ചെയ്തവരുടെ അടുത്തേക്ക് തന്നെ തിരിച്ച് അയക്കേണ്ടതാണെന്നും ഡ്രഗ്സ് കൺട്രോൾ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഈ ബാച്ചുകളിലുള്ള സ്റ്റോക്ക് തിരിച്ചയച്ച ശേഷം ഇതിന്റെ പൂർണമായ വിശദാംശങ്ങൾ അതാത് ജില്ലകളിലുള്ള ഡ്രഗ്സ് കണ്ട്രോൾ ഓഫീസിനെ അറിയിക്കണമെന്നും നിർദ്ദേശത്തിലുണ്ട്.

നിരോധിക്കപ്പെട്ട മരുന്നുകളുടെ പട്ടിക ചുവടെ:

New ZAMyclox LB Capsules
Paracetamol Tabs IP 500 mg
Pantoprazole Gastro Resistant Tabs IP 40 mg
Toyomol (Paracetamol Tabs IP 650 mg)
OFLOWIN 100 mg ( Ofloxacin Suspension 60 ml)
Clopidogrel Tablets IP (LAVIX-75)
Clopidogrel Tablets IP (LAVIX-75)
TELPIC-40 Telmisartan Tablets IP
Ayufen-650 Tablets
Paracetamol Tabs IP 500 mg
Diacerein Capsules IP 50mg
Sepdase Forte (Serratiopeptidase Tablets IP)
Meloxicam Tablets B.P (Meloflam-15)
Serim-D Tablets (Diclofenac Potassium and Serratiopeptidase Tablets)
INDODEW-25mg (Indomethacin Capsules IP 25 mg)
Paracetamol Tablets IP 500 mg