eloped

ഗാന്ധിനഗർ: വരന്റെ പിതാവും വധുവിന്റെ മാതാവും തമ്മിലുള്ള പ്രണയം ചെന്നവസാനിച്ചത് ഒളിച്ചോട്ടത്തിലേക്ക്. സംഭവം വിവാദമായതോടെ നിശ്ചയിച്ച് വച്ചിരുന്ന വിവാഹവും മുടങ്ങി. ഗുജറാത്തിലെ ഗാന്ധിനഗറിലാണ് അമ്പരപ്പിക്കുന്ന സംഭവം നടന്നത്. ഫെബ്രുവരി രണ്ടാംവാരം നടത്താന്‍ നിശ്ചയിച്ചിരുന്ന വിവാഹമാണ് പിതാവിന്റെയും വധുവിന്റെ മാതാവിന്റെയും ഒളിച്ചോട്ടത്തെ തുടർന്ന് മുടങ്ങിയത്.

കഴിഞ്ഞ പത്ത് ദിവസമായി വരന്റെ പിതാവിനെയും വധുവിന്റെ മാതാവിനെയും കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ഒളിച്ചോടിയ കാര്യ പുറത്തറിയുന്നത്. രണ്ട് കുടുംബക്കാരെയു നാണം കെടുത്തുന്ന സംഭവത്തിൽ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിട്ടുണ്ട്. 48 വയസ്സുകാരനായ വരന്റെ പിതാവിനെയും 46 വയസ്സുകാരിയായ വധുവിന്റെ മാതാവിനെയും ഒരേ ദിവസം തന്നെയാണ് കാണാതായത്. അതേസമയം ഒരുവർഷമായി വിവാഹത്തിന് തയ്യാറെടുത്തിരുന്ന യുവാവിനും യുവതിക്കുമാണ് പണി കിട്ടിയിരിക്കുന്നത്.

എന്നാൽ ഒളിച്ചോടിയ ഇരുവരും പണ്ടേ പ്രണയത്തിലായിരുന്നെന്നാണ് ബന്ധുക്കൾ പറയുന്നത്. നവസാരിയിലെ ഒരു ബ്രോക്കറാണ് 46 വയസ്സുകാരിയുടെ ഭർത്താവ്. ഇരുകുടുംബങ്ങളും കുറേവർഷങ്ങളായി അടുത്തടുത്തായിരുന്നു താമസമെന്നും ഇരുവരും തമ്മിൽ ചെറുപ്പംതൊട്ടേ പരിചയമുണ്ടായിരുന്നുവെന്നുമാണ് ബന്ധുക്കൾ പറയുന്നു. 46 വയസ്സുകാരിയുടെ വിവാഹത്തിന് മുമ്പ് ഇരുവരും പ്രണയത്തിലായിരുന്നെ് ബന്ധുക്കൾ പറഞ്ഞതായും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.