ന്യൂഡൽഹി: പ്രമുഖ ഫുഡ് ഡെലിവറി മൊബൈൽ ആപ്പായ യൂബർ ഈറ്ര്സിന്റെ ഇന്ത്യയിലെ ബിസിനസ്, ഈ രംഗത്തെ ഇന്ത്യൻ കമ്പനിയായ സൊമാറ്രോ വാങ്ങി. യൂബർ ഈറ്ര്സിന്റെ മുഴുവൻ ഓഹരികളും ഈ 'ഓൾ സ്റ്രോക്ക്" ഇടപാടിലൂടെ സൊമാറ്രോയ്ക്ക് ലഭിക്കും. പകരം, സൊമാറ്രോയുടെ 9.9 ശതമാനം ഓഹരികൾ യൂബർ ഈറ്റ്സിനും കിട്ടും.
41 ഇന്ത്യൻ നഗരങ്ങളിൽ സാന്നിദ്ധ്യമുള്ള യൂബർ ഈറ്റ്സ്, ഇന്നലെ പുലർച്ചെയാണ് ഇടപാട് സംബന്ധിച്ച കരാറിൽ ഒപ്പുവച്ചത്. ഏകദേശം 2,500 കോടി രൂപയുടേതാണ് ഇടപാടെന്നാണ് സൂചന. യൂബർ ഈറ്ര്സ് ആപ്പിന്റെ ഉപഭോക്താക്കൾ ഇന്നലെമുതൽ സൊമാറ്റോയുടെ സ്വന്തമായി. യൂബർ ഈറ്റ്സിന്റെ ബംഗ്ളാദേശ്, ശ്രീലങ്ക ബിസിനസുകൾ സ്വതന്ത്രമായി തുടരും.
ഗുഡ്ഗാവ് ആസ്ഥാനമായുള്ള സൊമാറ്രോയ്ക്ക് 500 നഗരങ്ങളിൽ സാന്നിദ്ധ്യമുണ്ട്. യൂബർ ഈറ്ര്സിനെ ഏറ്റെടുത്തതിലൂടെ, ഈ രംഗത്തെ ഏറ്റവും വലിയ കമ്പനിയായി മാറും സൊമാറ്റോ.
2017ലാണ് യൂബർ ഈറ്റ്സ് ഇന്ത്യയിൽ എത്തിയത്. സൊമാറ്റോ, സ്വിഗ്ഗി എന്നിവയിൽ നിന്നുള്ള മത്സരം കടുത്തതോടെ ഇന്ത്യയിൽ നഷ്ടം കൂടിയതും ഇത് ആഗോള വരുമാനത്തെ ബാധിച്ചതുമായ പശ്ചാത്തലത്തിലാണ്, ബിസിനസ് വിറ്റൊഴിയാൻ യൂബർ ഈറ്ര്സ് തീരുമാനിച്ചത്. എന്നാൽ, മികച്ച നേട്ടമുള്ള ടാക്സി സേവനം യൂബർ തുടരും. യൂബർ ടാക്സി സേവനം 50ൽ നിന്ന് ഈ വർഷം 200 നഗരങ്ങളിലേക്ക് ഉയർത്താനും കമ്പനി ശ്രമിക്കുന്നുണ്ട്.
യൂബർ ഈറ്ര്സിനെ സൊമാറ്രോ ഏറ്രെടുത്തതിലൂടെ 245 പേരുടെ ജോലി തുലാസിലായിട്ടുണ്ട്. എന്നാൽ, ഇവരിൽ ഏതാനും പേരെ സൊമാറ്രോയിൽ നിയമിക്കുമെന്ന് സൂചനയുണ്ട്. ബാക്കിയുള്ളവർക്ക് മറ്രു ജോലി നേടാൻ സഹായിക്കുകയും ചെയ്യും.