shivasena

മുംബയ്: മഹാരാഷ്ട്രയിൽ ശിവസേനയുമായി സഖ്യം ചേരുന്നതിന് മുൻപ് മുസ്ലിം വിഭാഗങ്ങളുടെ സമ്മതം തേടിയിരുന്നു എന്ന മന്ത്രിസഭാംഗവും കോൺഗ്രസ് നേതാവുമായ അശോക് ചവാന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതികരിച്ച് ബി,ജെ.പി. ചവാൻ ഇക്കാര്യം തുറന്നു സമ്മതിച്ചിരിക്കുകയാണെന്നും കോൺഗ്രസ് പാർട്ടി തങ്ങളുടെ പേര് മാറ്റിക്കൊണ്ട് 'ഇന്ത്യൻ നാഷണൽ മുസ്ലിം ലീഗ്' എന്ന പേര് സ്വീകരിക്കാൻ സമയമായെന്നുമാണ് ബി.ജെ.പി ട്വിറ്ററിലൂടെ പ്രതികരിച്ചിരിക്കുന്നത്. ശിവസേനയുമായി സഖ്യം ചേരുന്നതിന് മുൻപായി രാഹുൽ ഗാന്ധി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സമ്മതവും വാങ്ങിയിരുന്നുവോ എന്ന് തങ്ങൾ ആശ്ചര്യപ്പെടുകയാണെന്നും ബി.ജെ.പി പരിഹസിച്ചു.

Maharashtra CONgress leader Ashok Chavan admits that his Party took approval from Muslims before forming Government with Shiv Sena.

Its high time @INCIndia changed its name to Indian National Muslim League.

Wondering if @RahulGandhi took the consent of @ImranKhanPTI Niazi also.

— BJP Karnataka (@BJP4Karnataka) January 21, 2020

ശിവസേന-കോൺഗ്രസ്-എൻ.സി.പി മന്ത്രിസഭയിലെ പി.ഡബ്‌ള്യു.ഡി മന്ത്രിയാണ് അശോക് ചവാൻ. ശിവസേനയുമായി സഖ്യം ചേരും മുൻപ് കോൺഗ്രസ് പാർട്ടി മുസ്ലിം വിഭാഗങ്ങളുമായി ചർച്ച നടത്തിയെന്നും അവരുടെ സമ്മതം തേടിയെന്നും പറയുന്ന ചവാന്റെ വീഡിയോ അടുത്തിടെ പുറത്തു വന്നിരുന്നു. ബി.ജെ.പി വീണ്ടും അധികാരത്തിൽ വരുന്നത് തടയുന്നതിനായാണ് മുസ്ലിം വിഭാഗത്തിന്റെ ആവശ്യപ്രകാരം തങ്ങൾ ശിവസേനയുമായി സഖ്യം സ്ഥാപിച്ചതെന്ന് അശോക് ചവാൻ പ്രസ്താവിക്കുന്ന ഈ വീഡിയോ വ്യാപകമായി സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

സഖ്യം ചേരാനായി മുസ്ലിം വിഭാഗങ്ങൾ തങ്ങളെ നിർബന്ധിച്ചതായും പൗരത്വ നിയമഭേദഗതിക്കെതിരായി മാറാത്താവാഡയിലെ നന്ദേദിലെ ഒരു പ്രക്ഷോഭ പരിപാടിക്കിടെ ചവാൻ പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യം പിന്നീട് ചവാൻ നിഷേധിക്കുകയാണ് ഉണ്ടായത് . മുസ്ലിം വിഭാഗം എന്ന് താൻ എടുത്ത് പറഞ്ഞില്ലെന്നും എല്ലാ സമുദായങ്ങളും തങ്ങളോട് ശിവസേനയോടൊപ്പം സഖ്യം ചേരാൻ പറഞ്ഞു എന്നാണ് താൻ പറഞ്ഞതെന്നായിരുന്നു ചവാൻ പിന്നീട് വിശദീകരിച്ചത്.